ശരീരത്തിന് വളരെ പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീന്‍. എല്ലുകള്‍, പേശികള്‍, ചര്‍മം, രക്തം എന്നിവയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ നിര്‍ണായകമാണ്. മുട്ടയാണ് പ്രോട്ടീന്റെ മികച്ച ഉറവിടമായി കണക്കാക്കുന്നത്. എന്നാല്‍ മുട്ടയില്‍ ഉള്ളതിനെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികളുമുണ്ട്. നമ്മുടെ സാമ്പാറിലും കറികളിലുമൊക്കെ സ്ഥിരസാന്നിധ്യമായ മുരിങ്ങക്കായ പ്രോട്ടീന്‍ സമ്പന്നമാണ്. 100 ഗ്രാം മുരിങ്ങയിലയില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാല്‍സ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കൂണുകളില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച കൂണില്‍ നിന്ന് ഏകദേശം 5-7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. നിരവധി പോഷകങ്ങള്‍ അടങ്ങിയ ചീര പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു കപ്പ് വേവിച്ച ചീരയില്‍ ഏകദേശം 5.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പച്ച ചീരയും അതുപോലെ ചുവന്ന ചീരയുമൊക്കെ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ ചെയ്യും. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് കോളിഫ്‌ലവര്‍. പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം, വിറ്റാമിനുകള്‍ സി, കെ, ഇരുമ്പ് എന്നിവ കൂടാതെ സിനിഗ്രിനും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് പയര്‍ വര്‍ഗങ്ങള്‍. ഇവയ്ക്ക് കൊഴുപ്പും കൊളസ്ട്രോളും വളരെയധികം കുറവാണ്. മാംഗനീസ്, കോപ്പര്‍, ഫോസ്ഫറസ്, ഫോളേറ്റ്, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും കടല, പയര്‍ വര്‍ഗങ്ങളില്‍ ധാരാളമായുണ്ട്. ഒരു കപ്പ് വേവിച്ച പയറില്‍ ഏകദേശം 8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
