ഹാഫ് ലൈറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നന്ദു പാലക്കാട് നിര്‍മ്മിച്ച് സുനില്‍ പുള്ളോട് തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ‘കരിമി’ എന്ന ഫാന്റസി ചിത്രത്തില്‍ പുതുമുഖം ആര്‍ദ്ര സതീഷ് നായികയാവുന്നു. ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി കഴിവുറ്റ അഭിനേതാക്കളും മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നു. കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളെയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായാണ് എത്തുക. കുട്ടികള്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ ഒരുക്കുന്ന ഈ സിനിമ, ബാല്യം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അത്ഭുതവും സാഹസികതയും സൗഹൃദവും ചേര്‍ത്തൊരുക്കുന്ന കരിമി എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
‘കരിമി’ ചിത്രത്തില്‍ പുതുമുഖം ആര്‍ദ്ര സതീഷ്
