പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘രാജാസാബി’ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ‘സഹാന..സഹാന’ എന്ന പ്രണയഗാനമാണ് റിലീസ് ചെയ്തത്. പ്രഭാസും നിധി അഗര്‍വാളുമാണ് ഗാനരംഗത്തിലുള്ളത്. സംഗീതസംവിധായകന്‍ തമന്‍ ഒരുക്കിയ ഗാനം വിശാല്‍ മിശ്രയും തമന്‍ എസും ശ്രുതി രഞ്ജനിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നിര്‍മ്മല്‍ എം.ആര്‍ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ചിത്രത്തിലെ ‘റിബല്‍ സാബ്’ എന്ന ഗാനത്തിന് പിന്നാലെയാണ് പ്രണയഗാനം പുറത്തുവിട്ടത്. മാരുതി സംവിധാനം ചെയ്യുന്ന ദ രാജാസാബ് ഹൊറര്‍ കോമഡി ഫാന്റസി ചിത്രമാണ്. നിധി അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, മാളവിക മോഹന്‍, റിദ്ധി കുമാര്‍ എന്നിവരുമെത്തും. ജനുവരി ഒമ്പതിനാണ് റിലീസ്. പ്രഭാസ് ഇരട്ട വേഷത്തിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെലുങ്കിന് പുറമേ മലയാളം ,തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും.
‘രാജാസാബ്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം
