ഇന്ത്യന്‍ ലഘുഭക്ഷണ വിപണിയിലെ മുന്‍നിരക്കാരായ ഹാല്‍ദിറാംസുമായി തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് ആഗോള നിക്ഷേപ സ്ഥാപനമായ എല്‍ കാറ്റര്‍ട്ടണ്‍. ഈ പുതിയ നിക്ഷേപത്തിലൂടെ ഹാല്‍ദിറാംസിന്റെ ആഗോള സാന്നിധ്യം ശക്തമാക്കാനും ഉല്‍പ്പന്ന നിര വിപുലീകരിക്കാനുമാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഉപഭോക്തൃ കേന്ദ്രീകൃത നിക്ഷേപങ്ങളില്‍ ലോകപ്രശസ്തരായ എല്‍ കാറ്റര്‍ട്ടണ്‍ ഹാല്‍ദിറാംസിന്റെ ബ്രാന്‍ഡ് നിര്‍മ്മാണം, വിതരണ ശൃംഖല മെച്ചപ്പെടുത്തല്‍ എന്നിവയില്‍ വലിയ പങ്കുവഹിക്കും. എല്‍ കാറ്റര്‍ട്ടണ്‍ എത്ര തുകയാണെന്ന് നിക്ഷേപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മെഹ്ത എല്‍ കാറ്റര്‍ട്ടണിന്റെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവില്‍ 1,000 കോടി ഡോളറിലധികം വിപണി മൂല്യമുള്ള ഹാല്‍ദിറാംസ് ഇതിനകം തന്നെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടെമാസെക്, ആല്‍ഫ വേവ് ഗ്ലോബല്‍ തുടങ്ങിയ പ്രമുഖ നിക്ഷേപകരില്‍ നിന്ന് ഫണ്ട് സ്വീകരിച്ചിട്ടുണ്ട്.
ഹാല്‍ദിറാംസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് എല്‍ കാറ്റര്‍ട്ടണ്‍
