സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍ വില 98,880 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ 15ന് റെക്കോഡ് ഉയരമായ 99,280 രൂപയിലെത്തിയ ശേഷം വില കുറച്ച് താഴ്ന്നിരുന്നു. പിന്നീട് വീണ്ടും ഉയരുന്ന ട്രെന്റാണ് കാണിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 25 രൂപ കൂടി 10,165 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,915 രൂപയാണ്, 20 രൂപയുടെ വര്‍ധന. വെള്ളിവില ഗ്രാമിന് 210 രൂപയാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.
സ്വര്‍ണവിലയില്‍ വര്‍ധന, പവന്‍ 99,280 രൂപ!
