ദുല്‍ഖര്‍ സല്‍മാന്‍ നായകനായി മലയാളത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’. നഹാസ് ഹിദായത്ത് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഒരു കാസ്റ്റിംഗ് കൂടി പ്രഖ്യാപിച്ചു. കയാദു ലോഹര്‍ ആണ് അത്. പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി എന്നിവര്‍ വേഷമിടുന്ന ചിത്രത്തിന് സംഘട്ടന സംവിധാനം നിര്‍വഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്‌സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ബിഗ് ബജറ്റ് ചിത്രമായാണിത് ഒരുങ്ങുന്നത്.
‘ഐ ആം ഗെയിം’ ചിത്രത്തില്‍ കയാദു ലോഹര്‍
