7 16

തണുത്ത കാലാവസ്ഥ പ്രതിരോധശേഷി കുറയാനും പനി, ജലദോഷം പോലുള്ള രോഗാവസ്ഥകള്‍ ഉണ്ടാകാനും കാരണമാകും. ശരീരത്തില്‍ സിങ്കിന്റെ പ്രാധാന്യം ഇവിടെ വര്‍ധിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജേണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ സിദ്ധ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അതിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. പോര്‍ക്ക്, ബീഫ്, മട്ടന്‍ തുടങ്ങിയ മാംസാഹാരങ്ങളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബീഫില്‍ 4.79 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രതിദിനം പുരുഷന്മാര്‍ക്ക് വേണ്ടതിന്റെ 44 ശതമാനവും സ്ത്രീകള്‍ക്ക് വേണ്ടതിന്റെ 60 ശതമാനവുമാണ്. ചെമ്മീന്‍, ചിപ്പി. ചെറിയ കക്ക തുടങ്ങിയവയും സിങ്കിന്റെ കലവറയാണ്. ചെറുപയര്‍, പയര്‍, ബീന്‍സ് തുടങ്ങിയ പയര്‍വര്‍ഗങ്ങളിലും ഗണ്യമായ അളവില്‍ സിങ്ക് അടങ്ങിയിരിക്കുന്നു. ഇത് വേവിച്ചും മുളപ്പിച്ചും കഴിക്കുന്നത് നല്ലതാണ്. കശുവണ്ടി, ബദാം, മത്തങ്ങ വിത്തുകള്‍, വാള്‍നട്ട് തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയ നട്സ് കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ചില രോഗങ്ങള്‍ക്കുള്ള അപകടസാധ്യത ഘടകങ്ങള്‍ കുറയ്ക്കാനും സഹായിക്കും. പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ടയും പാലും ദിവസവും കഴിക്കുന്നത് നല്ലതാണ്. ചീസ്, ഗോതമ്പ്, അരി, ഓട്സ് തുടങ്ങിയവയിലും ധാരളം സിങ്ക് അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിലും പഴ വര്‍ഗങ്ങളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തില്‍ സിങ്കിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *