ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെ റൂറൽ എസ്പി സസ്പെൻഡ് ചെയ്തു. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ എടുത്തത്. 3000 രൂപയായിരുന്നു എടുത്തത്. ആകെ പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ അന്വേഷണവുമായി പൊലീസ്
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ പൊലീസ് അന്വേഷണം. മലപ്പുറം സ്വദേശിയായ യുവാവ് സുകാന്ത് സുരേഷിനായി പേട്ട പൊലീസ് മലപ്പുറത്തെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. യുവാവിന്റെ ഫോൺ നിലവിൽ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ആഹാരം കഴിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് സുഹൃത്ത് സുകാന്ത് സാമ്പത്തികമായി മകളെ ചൂഷണം ചെയ്തുവെന്ന് പിതാവ് പറഞ്ഞു. മാസം തോറും കിട്ടുന്ന ശമ്പളം പൂർണമായും മകൾ അയാൾക്ക് […]
മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി
മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേർക്ക് പരിക്കേറ്റു. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്.അതോടൊപ്പം ഭൂചലനത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന മ്യാൻമാറിന് സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ. ദുരിതാശ്വാസ സാമിഗ്രികളുമായി രണ്ട് വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തു. 80 അംഗ എൻഡിആർഎഫ് സംഘത്തെയും118 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്കയച്ചു. മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പ്രഭാതവാര്‍ത്തകള്‍ | മാര്‍ച്ച് 30, ഞായര്‍
◾https://dailynewslive.in/ സമ്പൂര്‍ണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം ഇന്ന് സംസ്ഥാനമെങ്ങും നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച 13 മാനദണ്ഡങ്ങളില്‍ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്. ◾https://dailynewslive.in/ വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ എംപിമാര്‍ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ. […]
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത- പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. നവീൻ ബാബുവിൻ്റെ സഹോദരനും നവീൻ ബാബുവിൻ്റെ ഭാര്യയും വീട്ടിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതികരണം അറിയിച്ചത്.നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
കോൺഗ്രസ് നേതാവ്, വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി പാണക്കാട് വീട്ടിലെത്തി
കോൺഗ്രസ് നേതാവ്, വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി പാണക്കാട് വീട്ടിലെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെ ഇഫ്താറിൽ പങ്കെടുക്കാനാണ് അവർ എത്തിയത്. സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലെ തർക്കങ്ങളിലും, മുന്നണിയിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള ലീഗ് നേതൃത്വത്തിൻ്റെ പരിഭവത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി ഇവിടെയെത്തിയത്.
സമ്പൂർണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ സംസ്ഥാനമെങ്ങും നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്
സമ്പൂർണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ സംസ്ഥാനമെങ്ങും നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്.
രാത്രി വാർത്തകൾ
സമ്പൂർണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ സംസ്ഥാനമെങ്ങും നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്. വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ എംപിമാർ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ. ഭരണഘടന […]
ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കി ജിയോഹോട്ട്സ്റ്റാര്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. മത്സരങ്ങള്‍ ആവേശം ജനിപ്പിച്ച് മുന്നേറുമ്പോള്‍ റിലയന്‍സിന്റെ കീഴിലുള്ള ജിയോഹോട്ട്സ്റ്റാറും വലിയ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒ.ടി.ടി കാഴ്ച്ചക്കാരെയാണ് ജിയോഹോട്ട്സ്റ്റാര്‍ ഉദ്ഘാടനത്തിന്റെ ആദ്യ ആഴ്ച്ചയില്‍ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 22ന് ആരംഭിച്ച ടൂര്‍ണമെന്റിന്റെ ആദ്യ ആഴ്ച്ച കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയാണ് നേടാനായത്. ടി.വി സംപ്രേക്ഷണാവകാശമുള്ള സ്റ്റാര്‍ സ്പോര്‍ട്സിലും ഐ.പി.എല്‍ ആദ്യവാരം മികച്ച റേറ്റിംഗ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. വ്യൂവര്‍ഷിപ്പ് 22 ശതമാനം വര്‍ധിച്ച് 27.7 ബില്യണ്‍ […]