വിപിന്‍ദാസിന്റെ സംവിധാനത്തില്‍ 60 പുതുമുഖങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. ‘സന്തോഷ് ട്രോഫി’ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. പ്രശസ്ത നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സൂപ്പര്‍സ്റ്റാര്‍ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയില്‍ വച്ച് നടന്ന ഓഡീഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനല്‍ ഒഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. നിര്‍മ്മാണത്തില്‍ മാത്രമല്ല കെജിഎഫ്, കാന്താര, സലാര്‍ എന്നീ ചിത്രങ്ങളുടെ വിതരണത്തിലും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും കൈകോര്‍ത്ത് ഗംഭീര വിജയങ്ങള്‍ നേടിയിട്ടുണ്ട്. പുതിയ ചിത്രമായ കാന്താര ചാപ്റ്റര്‍ -1 ലൂടെയും ഇരുകമ്പനികളും വീണ്ടും കൈകോര്‍ക്കുന്നു. വിജയങ്ങള്‍ കുറിക്കുന്ന ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ‘ സന്തോഷ് ട്രോഫി’ യുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
60 പുതുമുഖങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് എത്തുന്നു
