ധ്യാന്‍ ശ്രീനിവാസന്‍, ലുക്മാന്‍ അവറാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വള’. ഇപ്പോഴിതാ ചിത്രത്തിന്റെ ജൂക്‌ബോക്‌സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 10 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ജൂക്‌ബോക്‌സ് എത്തിയിരിക്കുന്നത്. സ്വര്‍ണ്ണത്തേക്കാള്‍, വജ്രത്തേക്കാള്‍ വിലപിടിപ്പുള്ള ഒരു വളയെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. രാഷ്ട്രീയക്കാരനായി ധ്യാനും, പൊലീസുകാരനായി ലുക്മാനും മത്സരിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രവീണ രവി ധ്യാനിന്റെ ഭാര്യയായും ശീതള്‍ ജോസഫ് ലുക്മാന്റെ ഭാര്യയായും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കിയിരിക്കുന്നു. വളരെയധികം അഭിനയപ്രാധാന്യം ഉള്ള വേഷങ്ങള്‍ ആണ് വിജയരാഘവനും ശാന്തികൃഷ്ണയും ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. അബു സലിം, അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങളുമുണ്ട്. സംഗീതസംവിധായകന്‍ ഗോവിന്ദ് വസന്ത ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നു.
‘വള’ ചിത്രത്തിന്റെ ജൂക്‌ബോക്‌സ് പുറത്തുവിട്ടു
