നിമിഷങ്ങളെ ചിത്രങ്ങളാക്കി ഉള്ളില്‍ സൂക്ഷിച്ച ഒരാളുടെ ഓര്‍മ്മകളിലൂടെ കഥ പറയാന്‍ ഒരുങ്ങുകയാണ് ‘ഫ്രെയിംസ്’ എന്ന മ്യൂസിക് വീഡിയോ. ഡ്രീം സിനിമാസ് അവതരിപ്പിക്കുന്ന ഫ്രെയിംസ് സംവിധാനം ചെയ്യുന്നത് നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഹേഷ് പാറയിലാണ്. നിജയ് ഘോഷ് നാരായണന്റേതാണ് കഥയും തിരക്കഥയും. മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച ചലച്ചിത്ര താരം ഷാജു ശ്രീധറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെയും ആ യാത്ര അയാളിലുണ്ടാക്കുന്ന പഴയ കാല ഓര്‍മ്മകളിലൂടെയുമാണ് ഫ്രെയിംസിന്റെ കഥ മുന്നേറുന്നത്.
