കേരളാ സ്റ്റോറിക്ക് ശേഷം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘അജ്മീര്‍ 1992’. അജ്മീര്‍ ദര്‍ഗ്ഗയിലെ നടത്തിപ്പുകാരാല്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട 250 പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുങ്ങുന്നത്. ജൂലൈ 14-ന് ചിത്രം റിലീസ് ചെയ്യും. കരണ്‍ വര്‍മ്മ, സുമിത് സിംഗ്, സയാജി ഷിന്‍ഡെ, മനോജ് ജോഷി, ശാലിനി കപൂര്‍ സാഗര്‍, ബ്രിജേന്ദ്ര കല്‍റ, സറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്. 1992-ല്‍ രാജസ്ഥാനിലെ അജ്മീറില്‍ 250-ലധികം പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ബ്ലാക്ക് […]
സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍
സിമ്പിള്‍ എനര്‍ജി ഒടുവില്‍ സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വില 1.45 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം) ആരംഭിക്കുന്നത്. 18 മാസത്തിനുള്ളില്‍ സ്‌കൂട്ടറിന് ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചു. മൊത്തം ബാറ്ററി കപ്പാസിറ്റി 5കിലോവാട്ട്അവര്‍ ആണ്, അതേസമയം പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നത് 5 മണിക്കൂര്‍ 54 മിനിറ്റിനുള്ളില്‍ മുഴുവന്‍ ബാറ്ററി പാക്കും നിറയും. ഐഡിസി സാക്ഷ്യപ്പെടുത്തിയ 212 കിലോമീറ്റര്‍ പരിധിയിലാണ് ഈ സ്‌കൂട്ടര്‍ എത്തുന്നത്. ഇത് 8.5കിലോവാട്ട് (11.5ബിഎച്പി)യും 72എന്‍എം ടോര്‍ക്കും […]
ചെങ്കന്‍പൊഹ
കനമുള്ള ബീഡിയുടെ തീത്തുമ്പില്‍നിന്നുയരുന്ന പുകയുടെ കെട്ട ഗന്ധമാണ് ഈ നോവല്‍ ജീവിതങ്ങള്‍ക്ക്. ചെങ്കന്‍പൊഹ വലിച്ചു കേറ്റി ചത്തോരേയും ചത്തതിനൊത്തോരേയും ഊതനിറത്തില്‍ വരച്ച ഛായാപടങ്ങളായി ഈ ചിത്രമേടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതു കാണുമ്പോള്‍, നെഞ്ചുകലക്കുന്ന ഒരു ചുമ വന്ന് നിങ്ങളുടെ തൊണ്ടയില്‍ മുട്ടും; ചോരപ്പറ്റുള്ള ഒരു കഫക്കട്ടയാല്‍ നിങ്ങളുടെ വാ കയ്ക്കും. ‘ചെങ്കന്‍പൊഹ’. രാജീവ് ജി. ഇടവ. എച്ച് & സി ബുക്‌സ്. വില 290 രൂപ.
ജാപ്പനീസ് ഭക്ഷണക്രമം ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കും!
ജാപ്പനീസ് ഭക്ഷണക്രമം നോണ്‍ – ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. സോയ ഭക്ഷണങ്ങള്‍, സീഫുഡ്, എന്നിവ കരളിന്റെ ഫൈബ്രോസിസിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ജാപ്പനീസ് ഭക്ഷണക്രമം പഞ്ചസാര, പൂരിത കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നോണ്‍ – ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഉള്ള 136 പേരുടെ ഭക്ഷണക്രമവും രോഗ പുരോഗതിയും ഗവേഷകര്‍ വിലയിരുത്തി. ജാപ്പനീസ് ഭക്ഷണക്രമത്തില്‍ കൂടുതല്‍ സോയ, […]
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടിയെത്തിയ അരവിന്ദ് കെജ്രിവാളുമായും പഞ്ചാബ് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കെസിആര്‍ ഉന്നയിച്ചത്. അടിയന്തിരാവസ്ഥയെ സദാ വിമര്‍ശിക്കുന്ന ബിജെപി ഇത് അടിയന്തിരാവസ്ഥയ്ക്ക് സമാനമല്ലേ എന്ന് ചിന്തിക്കണമെന്നും കെസിആര്‍ കൂട്ടിച്ചേര്‍ത്തു.
കേരള സർവ്വകലാശാല ആസ്ഥാനത്ത് നടപടികൾ കടുപ്പിച്ച് വിസി
കേരള സർവ്വകലാശാല ആസ്ഥാനത്ത് നടപടികൾ കടുപ്പിച്ച് വിസി. സർവ്വകലാശാല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തനാനുമതി രേഖ ഹാജരാക്കണം. 23 ഓഫീസുകൾ ഉണ്ടെന്ന് രജിസ്ട്രാർ റിപ്പോർട്ട് നൽകി. സ്ഥാപനങ്ങൾ കൈവശം വയ്ക്കുന്ന സ്ഥല വിസ്തൃതി അടക്കം വിശദമായ റിപ്പോർട്ട് നൽകാൻ എൻജിനീയറിംഗ് വിഭാഗത്തിനും നിർദ്ദേശം നൽകി. ബിജെപി അനുകൂല എംപ്ലോയീസ് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
രാത്രി വാര്‍ത്തകള്‍
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം നാളെ. ജനം വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പാര്‍ലമെന്റ് വേദിയാവട്ടെയെന്നും മോദി ട്വീറ്റില്‍ കുറിച്ചു. എന്റെ പാര്‍ലമെന്റ്, എന്റെ അഭിമാനം എന്ന ഹാഷ് ടാഗോടെയാണ് മോദി ട്വിറ്ററില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ വീഡിയോ സഹിതം ട്വിറ്റു ചെയ്തിരിക്കുന്നത്. ചെങ്കോല്‍ നിര്‍മ്മിച്ച വുമ്മിടി കുടുംബത്തെ ചടങ്ങില്‍ ആദരിക്കും. . https://twitter.com/i/status/1662069125257269252 നിയമസഭാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎ മാര്‍ക്കും ഓവര്‍ടാം അലവന്‍സായി ധനമന്ത്രാലയം 50 ലക്ഷം രൂപ […]
അഴിമതി അറിയിക്കാൻ പോർട്ടലും ടോൾഫ്രീ നമ്പറും സജ്ജമാക്കുമെന്ന് മന്ത്രി കെ രാജൻ
അഴിമതി അറിയിക്കാൻ പോർട്ടലും ടോൾഫ്രീ നമ്പറും സജ്ജമാക്കുമെന്ന് മന്ത്രി കെ രാജൻ. അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തും. പാലക്കയം കൈക്കൂലി കേസിൽ നടപടി കുറ്റക്കാരനെ സസ്പെന്റ് ചെയ്തതിൽ ഒതുങ്ങില്ല. തൃശൂരിലെ മുണ്ടൂർ അഞ്ഞൂർ വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധനക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒരു വിഭാഗം സൈബർ കേസുകളിൽ മാത്രമാണ് പ്രതികൾ പിടിയിലാകുന്നത്. വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് നടന്ന വിവിധ പരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുത്തത്. സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് കാലത്ത് കേരളം നടത്തിയ പ്രവർത്തനങ്ങളെയും […]
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്ക്കുമുള്ള സാധ്യതയാണുള്ളത്. മെയ് 27 മുതൽ 29 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പുണ്ട്.
