Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാമൂഹ്യപ്രവർത്തകന്‍റെ ആത്മഹത്യയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ സാംസ്കാരിക പ്രവര്‍ത്തകനും സിപിഎം സഹയാത്രികനുമായിരുന്ന റസാഖ് പയമ്പ്രോട്ട് തൂങ്ങിമരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.പ്ലാസ്റ്റിക് സംസ്ക്കരണ പ്ലാന്‍റ് പരിസ്ഥിതി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി നിരന്തരം പരാതിപ്പെട്ടിട്ടും പഞ്ചായത്തും ഉദ്യോഗസ്ഥരും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്തത്.

Posted inബിസിനസ്സ്

49 കമ്പനികള്‍ ചേര്‍ന്ന് ഐ.പി.ഒയിലൂടെ സമാഹരിച്ചത് 930 കോടി!

പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഈ വര്‍ഷം പ്രാരംഭ ഓഹരി വില്‍പന നടത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 49 ചെറുകിട-ഇടത്തരം കമ്പനികളില്‍ 33 എണ്ണവും നിക്ഷേപകര്‍ക്ക് മികച്ചനേട്ടമാണ് സമ്മാനിച്ചതെന്ന് പ്രൈം ഡേറ്റാബേസ് വ്യക്തമാക്കുന്നു. 49 കമ്പനികള്‍ ചേര്‍ന്ന് 930 കോടി രൂപയാണ് ഐ.പി.ഒയിലൂടെ സമാഹരിച്ചത്. ഇതില്‍ 33 കമ്പനികളുടെ ഓഹരികളും ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത് ഐ.പി.ഒ ഇഷ്യൂവിലയേക്കാള്‍ മുകളിലാണ്. മാര്‍ച്ചില്‍ ഐ.പി.ഒ നടത്തിയ മാക്‌ഫോസ് ലിമിറ്റഡിന്റെ ഇഷ്യൂ വില 102 രൂപയായിരുന്നത് ഇപ്പോള്‍ 258 രൂപയാണ്. ഒരുവേള ഓഹരിവില […]

Posted inടെക്നോളജി

വിലക്ക് മാറി ബിജിഎംഐ തിരിച്ചെത്തി, നിയന്ത്രണങ്ങളോടെ!

കുട്ടികളെ ദോഷകരമായി ബാധിക്കുന്നു എന്ന കാരണം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഗെയിമായ ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (ബിജിഎംഐ) വിലക്ക് മാറി തിരിച്ചെത്തി. നിലവില്‍, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മെയ് 29 മുതല്‍ ഗെയിം കളിക്കാന്‍ തുടങ്ങാം. ചൈനയിലേക്കുള്ള വിവരക്കടത്ത് ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ പബ്ജി മൊബൈല്‍ നിരോധിച്ചതിനെ തുടര്‍ന്ന് കൊറിയന്‍ ഗെയിം കമ്പനിയായ ക്രാഫ്റ്റന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഗെയിമായിരുന്നു ബിജിഎംഐ. പബ്ജിയുടെ റീബ്രാന്‍ഡഡ് പതിപ്പായിരുന്നു അത്. അതേസമയം, ഗെയിം […]

Posted inവിനോദം

‘ശേഷം മൈക്കില്‍ ഫാത്തിമ’ ചിത്രത്തിലെ ഗാനം ‘ടട്ട ടട്ടര’

കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ടട്ട ടട്ടര’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണ്. ഇതാദ്യമായാണ് മലയാളത്തില്‍ അനിരുദ്ധ് ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ടട്ട ടട്ടര’ എന്ന് സാന്നിധ്യം അറിയിക്കുന്നത്. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് […]

Posted inവിനോദം

സാമന്ത നായികയായി ഇംഗ്ലീഷ് ചിത്രം ‘ചെന്നൈ സ്റ്റോറി’

‘ചെന്നൈ സ്റ്റോറി’ എന്ന പേരില്‍ സാമന്ത നായികയായി പുതിയ ചിത്രം വരുന്നു. ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്രിട്ടീഷ് സംവിധായകന്‍ ഫിലിപ് ജോണ്‍ ആണ്. ഈ ചിത്രം തമിഴിവും റിലീസ് ചെയ്യും. സാമന്തയും വിവേക് കല്‍റയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിവാദ ചിത്രമായ കേരള സ്റ്റോറിയ്ക്ക് പിന്നാലെ വരുന്ന ചെന്നൈ സ്റ്റോറിയെ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. എന്‍ മുരാരി എഴുതിയ ‘അറേഞ്ച്‌മെന്റ് ഓഫ് ലവ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. […]

Posted inഓട്ടോമോട്ടീവ്

മക്ലാരന്റെ ഹൈബ്രിഡ് സൂപ്പര്‍കാറായ അര്‍ട്യൂറ ഇന്ത്യയിലെത്തി

ബ്രിട്ടീഷ് അത്യാഡംബര വാഹന നിര്‍മ്മാതാക്കളായ മക്ലാരന്റെ പുതുപുത്തന്‍ ഹൈബ്രിഡ് സൂപ്പര്‍കാറായ അര്‍ട്യൂറ ഇന്ത്യയിലെത്തി. പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് കാറായ അര്‍ട്യൂറയുടെ ടോപ് സ്പീഡ് 330 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും മൂന്ന് സെക്കന്‍ഡ് മതി. ബ്രിട്ടനില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്താണ് ഇപ്പോള്‍ കമ്പനി ഇന്ത്യയില്‍ വില്‍പന നടത്തുന്നത്. ഡെലിവറി ചെയ്യാന്‍ 6 മുതല്‍ 18 മാസം വരെ എടുക്കും. സാധാരണ ഹൈബ്രിഡ് കാര്‍ അല്ല അര്‍ട്യൂറ. സാധാരണ ഹൈബ്രിഡില്‍ ഇലക്ട്രിക് മോട്ടോറും […]

Posted inപുസ്തകങ്ങൾ

പറയൂ പ്രണയമേ

നിലാവിന്‍ നുറുങ്ങുപോലെ ആത്മാവില്‍ കലരുന്ന ചാരുഗീതങ്ങളുടെ സമാഹാരം. കവി ”ഇതുവരെ പാടാതെ പാടുവാനായി ഹൃദയത്തില്‍ കരിതിയ” ലോലനാദങ്ങശ് സ്‌നേഹമധുരസ്മൃതികളായി പൊതിയുന്നു. പ്രേമവും കാമവും വിരഹവും വിഷാദവും വാത്സല്യവും ഒക്കെച്ചേര്‍ന്ന് ഈ കാവ്യശരീരങ്ങള്‍ക്ക് രൂപവും ഭാവവും പകരുന്നു, ഏകാന്തജാലകം തേടിവന്നെത്തുന്ന മിന്നാമിനുങ്ങുകളാണ് ഇവ; ഉയിരിലെ മുറിവുകളില്‍ തൂവല്‍ തൊടുന്നവ. ‘പറയൂ പ്രണയമേ’. റഫീക്ക് അഹമ്മദ്. എച്ച് & സി ബുക്‌സ്. വില 100 രൂപ.  

Posted inആരോഗ്യം

മാമ്പഴം കഴിക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

മാമ്പഴം കഴിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതില്‍ പ്രധാനപ്പെട്ട സംഗതിയാണ് കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും ഇത് വെള്ളത്തില്‍ മുക്കിയിടണം എന്നത്. ഇത്തരത്തില്‍ വെള്ളത്തില്‍ മുക്കിയിടുന്നത് പലവിധ കാരണങ്ങളാലാണ്. ഒന്നാമതായി മാങ്ങ ചൂടുള്ള ഒരു പഴമായിട്ടാണ് കരുതപ്പെടുന്നത്. ശരീരത്തെ ചൂട് പിടിപ്പിക്കാനുള്ള കഴിവ് മാങ്ങയ്ക്കുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഈ ചൂടിനെ ശമിപ്പിക്കാന്‍ കുറച്ച് നേരം വെള്ളത്തില്‍ മുക്കിയിടുന്നതിലൂടെ സാധിക്കുമെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു. മാങ്ങയുടെ പുറമേക്ക് രാസവളങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കാനും കുറച്ച് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദ ട്വീറ്റുമായി ആർജെഡി

ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിനെന്ന് ആർജെഡിയുടെ വിമർശനം. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്‍റിന്‍റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച ട്വീറ്റില്‍ ഇത് എന്താണെന്നാണ് ആര്‍ജെഡിയുടെ ചോദ്യം. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാര്‍ത്തകള്‍ | മെയ് 28

പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ  ശേഷം പ്രധാനമന്ത്രി  സ്പീക്കറുടെ ഇരിപ്പിടത്തിനു മുകളിൽ ചെങ്കോൽ സ്ഥാപിച്ചു.  വിളക്കു കൊളുത്തിയാണ്  മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പൂജയ്ക്കിടെ, അധികാര ചെങ്കോലിനു മുന്നിൽ സാഷ്ടാംഗം കിടന്ന് നമസ്കരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം  പുഷ്പാർചന നടത്തി.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ പുതിയ മന്ദിരത്തിനു പുറത്ത് പൂജ നടത്തി. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ മോദിക്കു […]