◾പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പൂജയും ചെങ്കോലിനു മുന്നില്‍ പ്രണമിക്കലും അടക്കമുള്ള ഉദ്ഘാടനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കു തുടക്കമിട്ടു. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെ യോഗത്തില്‍ ബിജെപി ഉപമുഖ്യമന്ത്രിമാരും പങ്കെടുത്തു. സംസ്ഥാനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചര്‍ച്ചയായി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുത്തു. ◾മണിപ്പൂരില്‍ കൂട്ടക്കുരുതി. ഇന്നലെ അമ്പതോളം പേരാണു […]
ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരണവുമായി നീരജ് ചോപ്ര
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരണവുമായി ടോക്കിയോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. പ്രശ്ന പരിഹാരത്തിനുള്ള വഴി ഇതല്ലെന്ന് താരം ട്വിറ്ററിൽ കുറിച്ചു. സാക്ഷി മാലിക്ക് വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷി മാലിക്കിനെ കൊണ്ടുപോയത്.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർലമെന്റിന്റെ പുതിയ മന്ദിരത്തിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ […]
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ഘാടനം എന്ന നിലയിൽ കാട്ടിയ കാര്യം പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല. മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 126 ശതമാനം ലാഭവളര്‍ച്ച!
2022-23 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര. പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഈ വര്‍ഷത്തെ ലാഭത്തില്‍ 126% വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ലാഭം 2602 കോടി രൂപ. വിപണിയില്‍ ലിസ്റ്റുചെയ്ത 12 പൊതുമേഖലാ ബാങ്കുകളിലെ അറ്റാദായം കഴിഞ്ഞ സാമ്പത്തികവര്‍ഷം 57% വര്‍ധിച്ച് 1,04,649 കോടി രൂപയിലെത്തി. വായ്പകള്‍ നല്‍കിയതില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് മുന്നില്‍. വായ്പകള്‍ 29.4% ഉയര്‍ന്ന് 1,75,120 കോടി രൂപയിലെത്തി. വായ്പാവിതരണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 21.2%, യൂകോ […]
‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ ടീസര്‍ എത്തി
ബോളിവുഡ് താരം രണ്‍ദീപ് ഹൂദ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’. പേര് സൂചിപ്പിക്കുന്നത് പോലെ വി ഡി സവര്‍ക്കറുടെ ജീവിതം പറയുന്ന ചിത്രമാണിത്. സവര്‍ക്കറുടെ വേഷത്തില്‍ അഭിനയിക്കുന്നതും രണ്‍ദീപ് തന്നെ. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കി. സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ ടീസര്‍. ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂദ, സന്ദീപ് സിംഗ്, സാം ഖാന്‍, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം, രൂപ പണ്ഡിറ്റ്, രാഹുല്‍ […]
‘ദ ഇന്ത്യ ഹൗസ്’ ടീസര്‍, സവര്‍ക്കര്‍ ചിത്രവുമായി രാം ചരണും!
സവര്‍ക്കറിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി രാം ചരണും സുഹൃത്തായ യുവി ക്രിയേഷന്‍സിന്റെ വിക്രം റെഡ്ഡിയുമായി സഹകരിച്ച് ആരംഭിച്ച പുതിയ പ്രൊഡക്ഷന്‍ കമ്പനിയായ വി മെഗാ പിക്ചേഴ്സ്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സുമായി സഹകരിച്ച് ഇവര്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പേര് ‘ദ ഇന്ത്യ ഹൗസ്’ എന്നാണ്. രാം വംശി കൃഷ്ണയാണ് ദി ഇന്ത്യ ഹൗസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തെലുങ്ക് യുവതാരം നിഖില്‍ സിദ്ധാര്‍ത്ഥയും അനുപം ഖേറും അഭിനയിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ […]
രാത്രി വാര്‍ത്തകള്‍
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പൂജയും അധികാരച്ചെങ്കോലിനു മുന്നില്‍ പ്രണമിക്കലും അടക്കമുള്ള ഉദ്ഘാടനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കു തുടക്കമിട്ടു. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെ യോഗത്തില്‍ ബിജെപി ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമാണു ചര്‍ച്ച. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 40 തീവ്രവാദികളെ […]
അംബാസിഡറിന്റെ പേരില്‍ സെഡാന്‍ എത്തുന്നു
ഇന്ത്യന്‍ വിപണിയില്‍ പുതിയ ക്രോസ് ഓവര്‍ സെഡാന്‍ സി3 എക്സ് സിട്രോണ്‍ അടുത്തവര്‍ഷം പുറത്തിറക്കും. ഇന്ത്യക്കു വേണ്ടി നിര്‍മിച്ച സിഎംപി മോഡുലാര്‍ പ്ലാറ്റ്ഫോമിലായിരിക്കും സി3എക്സ് പുറത്തിറങ്ങുക. പെട്രോള്‍ മോഡലിനു പിന്നാലെ സി3എക്സിന്റെ വൈദ്യുത മോഡലും സിട്രോണ്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അംബാസിഡറിന്റെ വ്യാപാര നാമം സ്വന്തമാക്കിയ പിഎസ്എ ഗ്രൂപ് ആ പേരിലായിരിക്കും പുതിയ വാഹനം എത്തിക്കുക എന്നാണ് പ്രതീക്ഷ. യൂറോപില്‍ വില്‍പനയിലുള്ള സി4എക്സ്, സി5എക്സ് എന്നീ മോഡലുകളോട് സാമ്യതയുള്ള രൂപകല്‍പനയായിരിക്കും സി3എക്സിന്റേത്. അതേസമയം മുന്നിലേയും പിന്നിലേയും ഡിസൈനിന് സി3 […]
ജീവിതപര്യടനം ഗീതയിലൂടെ
സ്വാമി മുനി നാരായണ പ്രസാദ് രചിച്ച ഗീതാവ്യാഖ്യാനം. ആരെയും അനുകരിക്കാതെ സംതൃപ്തമായി ജീവിക്കാനുള്ള വഴിതെളിയിച്ചുതരുന്നു ഭഗവദ്ഗീത. പ്രപഞ്ചവ്യവസ്ഥയുടെ ഭാഗമായി കര്‍മ്മരംഗങ്ങളില്‍ മുഴുകുമ്പോള്‍ത്തന്നെ എങ്ങനെ മുക്തരായി ജീവിതപര്യടനം നടത്താമെന്ന് ഈ വ്യാഖ്യാനത്തില്‍ നിന്നു മനസ്സിലാക്കാം. ഗീതാസന്ദേശത്തിന്റെ ആകെ സ്വരൂപം ഉള്ളില്‍ കണ്ടുകൊണ്ട്, അതിലെ ഓരോ അദ്ധ്യായത്തിലൂടെയും ശ്ലോകത്തിലൂടെയും കടന്നുപോകുമ്പോള്‍ നാം പരമസത്യവുമായി ഒന്നുചേരുന്നു. പരമമായ സത്യാനുഭൂതിയില്‍ നമ്മെ എത്തിക്കുന്ന ഗീതാവ്യാഖ്യാനം. ‘ജീവിതപര്യടനം ഗീതയിലൂടെ’. മാതൃഭൂമി. വില 535 രൂപ.
നിര്‍ജ്ജലീകരണം കൊളസ്ട്രോള്‍ തോത് ഉയര്‍ത്തും!
വേനല്‍ക്കാലത്ത് ശരീരം വിയര്‍ക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥ ദീര്‍ഘനേരം തുടരുന്നത് കരളിന്റെയും സന്ധികളുടെയും പേശികളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കും. ഇതുമാത്രമല്ല രക്തത്തിലെ കൊളസ്ട്രോള്‍ ഉയരാനും ഇത് കാരണമാകും. വെള്ളം കുടിക്കാതെയുള്ള ഉപവാസം ശരീരത്തിലെ ലിപിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. അതായത് മൊത്തം കൊളസ്ട്രോള്‍, എച്ച്ഡിഎല്‍, എല്‍ഡിഎല്‍, അപ്പോളിപോപ്രോട്ടീന്‍ എ-1, അപ്പോളിപോപ്രോട്ടീന്‍ ബി എന്നവയുടെ അളവ് ഉയരും. അതേസമയം ട്രൈഗ്ലിസറൈഡിന്റെ അളവില്‍ കാര്യമായ മാറ്റമൊന്നും കാണിച്ചില്ല. വെള്ളം കുടിക്കാതെ ഉപവസിക്കുന്നത് ശരീരഭാരം പെട്ടെന്ന് […]
