ഹുസൈന്‍ കാരാടി എന്ന നോവലിസ്റ്റ്, റേഡിയോ നാടകരചയിതാവ്, റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ജീവനക്കാരന്‍ തന്റെ ജീവിതകഥ എഴുതുകയാണ് ‘മുച്ചക്രവണ്ടി’. ആ പേരില്‍ത്തന്നെ മറഞ്ഞിരിക്കുന്നുണ്ട് നീണ്ട ജീവിതയാത്രയിലെ ദുര്‍ഘടങ്ങള്‍, കഠിനതകള്‍ ഒക്കെ… ഒരു നോവല്‍പോലെ വായിച്ചെടുക്കാവുന്ന ഈ ആത്മകഥ വിഷാദസ്മൃതികളിലൂടെ തത്ത്വചിന്താപരമായിക്കൂടി വായനക്കാരനെ പരിപോഷിപ്പിക്കുന്നുണ്ട്. ഗൃഹാതുരമായ ഈ ഓര്‍മക്കുറിപ്പുകളില്‍ ഒരു ദേശത്തിന്റെയും കാലത്തിന്റെയും സ്പന്ദനങ്ങള്‍ കേള്‍ക്കാം. ജീവിതത്തിലെ പ്രതിസന്ധികളെയും വേദനകളെയും അതിജീവിക്കാന്‍ പ്രാപ്തമാക്കുന്ന ഹൃദയസ്പര്‍ശിയായ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം. പോയകാലത്തിന്റെ സംഗീതമുതിര്‍ക്കുന്ന ഓര്‍മകള്‍. ‘മുച്ചക്രവണ്ടി’. ഹുസൈന്‍ കാരാടി. മാതൃഭൂമി ബുക്‌സ്. വില […]
ഐസ്‌ക്രീം കഴിച്ചശേഷം തലവേദന? അറിയാം, ‘ബ്രെയിന്‍ ഫ്രീസ്’
ഐസ്‌ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോള്‍ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്‌ക്രീം കഴിച്ചതിന് ശേഷമുള്ള കടുത്ത തലവേദന പലര്‍ക്കുമുള്ള ബുദ്ധിമുട്ടാണ്. ഐസ്‌ക്രീം തലവേദന എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും തണുപ്പുള്ള എന്തെങ്കിലും കഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന തലവേദനയാണിത്. ബ്രെയിന്‍ ഫ്രീസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങള്‍ക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണം. തലയുടെ മുന്‍ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടും. പിന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും. മരുന്നുകളുടെ ആവശ്യം പോലുമില്ലാതെ ഈ തലവേദന അല്‍പ സമയം കഴിഞ്ഞ് മാറുകയും ചെയ്യും. […]
ലോകായുക്ത ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി
ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി അധ്യക്ഷനായ ബെഞ്ചാണ് ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിൽ ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ ആറിനാണ് ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്.
എഎപിയെ പിന്തുണയ്ക്കരുതെന്ന് കോൺഗ്രസ് കമ്മിറ്റികൾ
ദില്ലി, പഞ്ചാബ് പിസിസികളാണ് നിലപാട് അറിയിച്ചത്.ദില്ലി ഓർഡിനൻസിനെ എതിർത്താലും എഎപിയെ പിന്തുണയ്ക്കരുതെന്ന വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിലായിരിക്കും ഹൈക്കമാന്റിന്റെ അന്തിമ തീരുമാനം. അതേസമയം, ദില്ലി ഓർഡിനൻസിന് പിന്തുണ തേടി സീതാറാം യെച്ചൂരിയെ കാണാനുള്ള ശ്രമത്തിലാണ് അരവിന്ദ് കെജരിവാൾ .
മധ്യാഹ്ന വാര്‍ത്തകള്‍
ഇന്നലെ നാല്‍പതോളം ഗോത്രവര്‍ഗക്കാരടക്കം അമ്പതു പോരുടെ കൂട്ടക്കുരുതി നടന്ന മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഇന്നു പോലീസുകാരനടക്കം അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഇന്നു മുതല്‍ മൂന്നു ദിവസം അമിത് ഷാ മണിപ്പൂരില്‍ തങ്ങും. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തും. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വംശഹത്യാ കലാപമെന്ന് ആക്ഷേപം നിലനില്‍ക്കേയാണ് സമാധാന ദൗത്യം എന്ന പേരില്‍ അമിത് ഷാ മണിപ്പൂരില്‍ എത്തുന്നത്. ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറിലേക്ക് […]
ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണം വിജയകരം
ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി.ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.
തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തയിപ് എര്‍ദോഗാന് ജയം
തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടുകള്‍ നേടി ജയിച്ച തയിപ് എര്‍ദോഗാൻ കടുത്ത മത്സരത്തിനൊടുവിലാണ് വീണ്ടും തുര്‍ക്കിയുടെ ഭരണസിരാകേന്ദ്രത്തിലെത്തുന്നത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതിലൂടെ തുര്‍ക്കിയുടെ അധികാരത്തിനപ്പുറം രാജ്യാന്തര പ്രശസ്തി കൂടിയാണ് എര്‍ദോഗാന്‍ ഉറപ്പാക്കുന്നത്
ജന്തർമന്തറിലേക്കുള്ള വഴിയടച്ച് പോലീസ്
ഗുസ്തി താരങ്ങളെ ജന്തർ മന്തറിലേക്ക് പോലീസ് പ്രവേശിപ്പിക്കുന്നില്ല.ജന്തർ മന്തറിലേക്കുള്ള വഴി പൊലീസ് പൂർണമായും അടച്ചു. കേരള ഹൗസിൽ എടുത്തിരുന്ന മുറികൾ താരങ്ങൾ ഒഴിഞ്ഞു എന്നാണ് റിപ്പോർട്ട്.അതേസമയം,ഗുസ്തി താരങ്ങൾക്കെതിരെ കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി ദില്ലി പൊലീസ് കേസെടുത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂർ സന്ദർശനത്തിനെത്തും
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും.ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും.വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. അതേസമയം മണിപ്പൂർ കലാപത്തിൽ മല്ലികാർജ്ജുൻ ഖർഗെ യുടെ നേതൃത്വത്തിലുള്ള സംഘം നാളെ രാഷ്ട്രപതിയെ കാണും.
പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴിക്കെതിരെ വില്ലേജ് ഓഫീസർ
മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്ന് കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. എന്നാൽ സുരേഷ് കുമാറിനോട് കൈക്കൂലി വാങ്ങാൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും,സുരേഷ് കൈക്കൂലി കേസിൽ കുടുങ്ങാൻ ഇടയായ അപേക്ഷ താൻ കണ്ടിട്ടു പോലുമില്ലെന്നും വില്ലേജ് ഓഫീസർ സജിത് പറയുന്നു.
