റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ടി മഹേഷിനെ ഗതാഗത സെക്രട്ടറി സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. നിയമലംഘനം നടത്തിയ സ്വകാര്യ ബസുകളെ സഹായിച്ചതായി കണ്ടത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. അനധികൃതമായി സർവീസ് നടത്തിയ വാഹന ഉടമകളെ സഹായിക്കുന്ന നിലയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ഈ കണ്ടെത്തലിന്റെ അന്വേഷണത്തിലാണ് ഗതാഗത സെക്രട്ടറിയായ ബിജു പ്രഭാകർ ഉത്തരവിട്ടിരിക്കുന്നത്.
കർണാടകത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം
കർണാടകത്തിൽ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായതിനെ തുടർന്ന് കോൺഗ്രസിന്റെ അഞ്ച് ഗ്യാരന്‍റികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ വിവിധ വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. ധനകാര്യ വകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലൈസ്, വനിതാ ശിശുക്ഷേമം എന്നീ വകുപ്പ് മേധാവിമാരുമായാണ് ചർച്ച നടത്തിയത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
കർണാടക വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി
മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിൽ 150 ലും കോൺഗ്രസ് വിജയം നേടുമെന്നും കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്നും പാർട്ടി മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും വ്യക്തമാക്കി.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 29
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ദുരുപയോഗിച്ചെന്ന കേസില്‍ ലോകായുക്ത ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ജൂണ്‍ ആറിന് ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കാനിരിക്കേയാണ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി അധ്യക്ഷനായ ബെഞ്ച് ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ◾മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂരില്‍ ഒരു പോലീസുകാരനടക്കം അഞ്ചു പേര്‍കൂടി കൊല്ലപ്പെട്ടു. ഇന്നു മണിപ്പൂരിലെത്തുന്ന അമിത് ഷാ മൂന്നു ദിവസം സംസ്ഥാനത്തു തങ്ങും. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തും. ഗോത്രവര്‍ഗക്കാരായ 40 […]
ജസ്റ്റിസ് എസ്‌വി ഭട്ടി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാകും
നിലവിൽ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായ എസ്‌വി ഭട്ടി കേരളാ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകും. രാജ്ഭവനിൽ ജൂൺ 1 ന് നടക്കുന്ന നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
യുപിഐ പണമിടപാടുകള്‍ 90 ശതമാനത്തിലേക്ക്!
യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ വരും വര്‍ഷങ്ങളില്‍ ക്രമാനുഗതമായി വളരുമെന്നും 2026-27 -ഓടെ പ്രതിദിനം ഒരു ബില്യണ്‍ (100 കോടി) ഇടപാടുകള്‍ എന്ന ശ്രദ്ധേയമായ നാഴികക്കല്ലില്‍ എത്തിച്ചേരുമെന്നും പി.ഡബ്ല്യൂ.സി ഇന്ത്യയുടെ റിപ്പോര്‍ട്ട്. ‘ദി ഇന്ത്യന്‍ പേയ്മെന്റ് ഹാന്‍ഡ്ബുക്ക് – 2022-27’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവം നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുപിഐ, 2022-23 കാലയളവില്‍ റീട്ടെയില്‍ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ ഏകദേശം 75 ശതമാനവും പിടിച്ചടക്കി ചരിത്രം സൃഷ്ടിച്ചു. റീട്ടെയില്‍ […]
ടെക്നോ സീരീസ് കാമണ്‍ 20 ഇന്ത്യയില്‍ അവതരിപ്പിച്ചു
ചൈനീസ് കമ്പനി ടെക്നോ മൊബൈലിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ സീരീസ് ടെക്‌നോ കാമണ്‍ 20 ഇന്ത്യയില്‍ അവതരിപ്പിച്ചു. സീരീസില്‍ കാമണ്‍ 20, കാമണ്‍ 20 പ്രോ 5ജി, കാമണ്‍ 20 5ജി പ്രീമിയര്‍ എന്നീ മൂന്ന് മോഡലുകളാണ് ഉള്‍പ്പെടുന്നത്. 15,000 രൂപയില്‍ താഴെ വാങ്ങാവുന്ന 5ജി ഫോണുകളാണ് ടെക്‌നോ പുറത്തിറക്കിയത്. 14,999 രൂപയാണ് കാമണ്‍ 20 ന്റെ അടിസ്ഥാന വില. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ മെമ്മറിയും വികസിപ്പിക്കാവുന്ന റാം ഫീച്ചറുമായാണ് സ്മാര്‍ട് […]
‘കേരളാ ക്രൈം ഫയല്‍സ്’ വെബ് സീരീസ് ട്രെയിലര്‍
ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ മലയാളം വെബ് സീരീസ്, ‘കേരളാ ക്രൈം ഫയല്‍സ് – ഷിജു, പാറയില്‍ വീട്, നീണ്ടകര’ യുടെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ജൂണ്‍ 23 നു ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസില്‍ അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘കേരള ക്രൈം ഫയല്‍സ് – ഷിജു പാറയില്‍ വീട് നീണ്ടകര’. ബിഗ് ബോസ് ഹൗസില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ അജു വര്‍ഗീസിനും ലാലിനും […]
‘2018’ തെലുങ്കിലെ മൂന്ന് ദിവസത്തെ കളക്ഷന്‍ 4.50 കോടി!
ജൂഡ് ആന്തണി ചിത്രം ‘2018’ഏറ്റെടുത്ത് തെലുങ്ക് സിനിമാപ്രേമികള്‍. ഇവിടെ സിനിമയുടെ മൂന്ന് ദിവസത്തെ കളക്ഷന്‍ 4.50 കോടിയാണ്. തമിഴിലും ഹിന്ദിയിലും ഭേദപ്പെട്ട പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം 1.01 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം ദിനത്തില്‍ 70 ശതമാനത്തോളം വര്‍ധനയാണ് കളക്ഷനില്‍ വന്നിരിക്കുന്നത്. ശനിയാഴ്ച ചിത്രം നേടിയ കളക്ഷന്‍. 1.7 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. മെയ് അഞ്ചിനാണ് ചിത്രം റിലീസ് […]
ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കാര്‍ ടെസ്ലയുടെ വൈ!
ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കാര്‍ എന്ന പട്ടം ഇനി പ്രമുഖ അമേരിക്കന്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെ മോഡല്‍ വൈക്ക് സ്വന്തം. 2023 ജനുവരി-മാര്‍ച്ചില്‍ 2.67 ലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായാണ് ഈ നേട്ടം മോഡല്‍ വൈ സ്വന്തമാക്കിയത്. 53 രാജ്യങ്ങളിലെ വില്‍പന കണക്കുകള്‍ പ്രകാരമാണ് ഈ കണക്ക്. ആഗോള വാഹന വിപണിയുടെ ചരിത്രത്തില്‍ ഒരു ഇലക്ട്രിക് കാര്‍ വില്‍പനയില്‍ ഒന്നാമതെത്തുന്നത് ആദ്യമാണ്. 2.56 ലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി ടൊയോട്ട കൊറോള രണ്ടാംസ്ഥാനത്തായി. അതേസമയം ഏറ്റവുമധികം വില്‍പനയുള്ള ആദ്യ […]
