കർണാടകത്തിൽ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായതിനെ തുടർന്ന് കോൺഗ്രസിന്റെ അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ വിവിധ വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. ധനകാര്യ വകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലൈസ്, വനിതാ ശിശുക്ഷേമം എന്നീ വകുപ്പ് മേധാവിമാരുമായാണ് ചർച്ച നടത്തിയത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
കർണാടകത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം
