കത്തുന്ന വേനല്‍ച്ചൂടും മറുനാടന്‍ തൊഴിലാളികളുടെ ഉപഭോഗ വര്‍ധനവും ഇത്തവണ ബിയര്‍ വില്‍പ്പന കൂട്ടി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് വില്‍പ്പനയില്‍ മുന്നിലെത്തിയത് ബിയറാണ്. വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ 9.66 ശതമാനത്തിന്റെ വര്‍ധനയുണ്ടായപ്പോള്‍ ബിയറിന്റേത് 29.2 ശതമാനമാണ്. ഒരുകാലത്ത് കേരളത്തിലെ ബിയര്‍ വിപണിയെന്നാല്‍ ‘കിങ്ഫിഷര്‍’ ആയിരുന്നു. 85 ശതമാനം വിപണിവിഹിതവുമായി കിങ്ഫിഷര്‍ അടക്കിവാണിരുന്ന കാലത്ത് മറ്റ് ഏഴ് ബ്രാന്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ബ്രാന്‍ഡുകളുടെ എണ്ണം പത്തില്‍നിന്ന് മുപ്പതായി ഉയര്‍ന്നു. ഇത്തവണത്തെ ഓണം സീസണില്‍ 512 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ബെവ്കോ നേടിയത്. കഴിഞ്ഞവര്‍ഷത്തെ 460 കോടിയുടെ വരുമാനം മറികടക്കുന്നതില്‍ ബിയര്‍ നല്‍കിയ സംഭാവന ചെറുതല്ല. 2020-21 കാലയളവില്‍ 27.95 ശതമാനമായിരുന്ന ബിയറിന്റെ വിപണിവിഹിതം 2025-26 ആയപ്പോഴേക്കും 32.66 ശതമാനമായി.
വില്‍പ്പനയില്‍ മുന്നിലെത്തി ബിയര്‍
