w 412h 232croprect 1x0x1278x718imgid 01kva4mcwnxv7pjgerdmda60tmimgname mixcollage 17 jun 2026 12 04 pm 2466 1781678093205

മലയാളികൾക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും നൽകുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കാനാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണമെന്നും ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *