റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ടി മഹേഷിനെ ഗതാഗത സെക്രട്ടറി സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. നിയമലംഘനം നടത്തിയ സ്വകാര്യ ബസുകളെ സഹായിച്ചതായി കണ്ടത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. അനധികൃതമായി സർവീസ് നടത്തിയ വാഹന ഉടമകളെ സഹായിക്കുന്ന നിലയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ഈ കണ്ടെത്തലിന്റെ അന്വേഷണത്തിലാണ് ഗതാഗത സെക്രട്ടറിയായ ബിജു പ്രഭാകർ ഉത്തരവിട്ടിരിക്കുന്നത്.
ആർടിഒയെ സസ്പെന്റ് ചെയ്തു
