2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയുണ്ടായ നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ തടസ്സ ഹർജി നൽകി കെപിസിസി. ബിജിമോളും ഗീതാ ഗോപിയും നൽകിയ ഹർജി അനുവദിക്കരുതെന്നാണ് ആവശ്യം. ഹർജികൾ അടുത്ത മാസം 16 ലേക്ക് മാറ്റി. കെപിസിസി ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണനാണ് തടസ്സ ഹർജി നൽകിയത്.
നിയമസഭാ കൈയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ തടസ്സ ഹർജി നൽകി കെപിസിസി
