സിഎൻജി വില വർധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺഗ്രസ്. വില കുത്തനെ കൂട്ടിയതിനെതിരെ കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഇന്ധനവില വർധനവിനൊപ്പം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പുലിക്കളിയിൽ നഗരം പുലികൾ കീഴടക്കിയിരിക്കുകയാണ്. യുവജനക്ഷേമ കായിക മന്ത്രി ഒ ജെ ജനീഷാണ് പുലിക്കളിക്ക് ഫ്ലാഹ് ഓഫ് നടത്തിയത്. 9 സംഘങ്ങളിലായി 450 ഓളം പുലികളാണ് ഇത്തവണ പൂരനഗരിയെ ആവേശത്തിലാറാടിക്കുന്നത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഈ മാസം 30 ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പുതിയ സ്ഥിരം എംഡിയെ സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകും.
വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ് നടത്തിയ പൊലീസുകാരെ സ്ഥലം മാറ്റിയതിൽ വിശദീകരണവുമായി കോഴിക്കോട് റൂറൽ പൊലീസ് മേധാവി മെറിൻ ജോസഫ്. പൊലീസ് സമൂഹത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് പാലിക്കാത്തതിനാലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നാണ് മെറിൻ ജോസഫ് വ്യക്തമാക്കിയത്.
കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു വ്യക്തമാക്കി.
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി വിശദീകരണവുമായി മുതിർന്ന നേതാവ് പിണറായി വിജയൻ. സിപിഎം വിട്ടവർക്കെതിരെ ആഞ്ഞടിച്ച പിണറായി വിജയൻ, പയ്യന്നൂരിൽ അടക്കം പാർട്ടിക്ക് തെറ്റിയിട്ടില്ലെന്നും തോൽവിക്ക് കാരണം ബഹുജനങ്ങൾക്കുണ്ടായ ആശയക്കുഴപ്പമാണെന്നും ന്യായീകരിച്ചു.
വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിൽ പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പിശകുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും, ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനമാണ് കേന്ദ്ര കമ്മിറ്റി ശരിവെച്ചതെന്നും രാഗേഷ് വ്യക്തമാക്കി.
സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്നും എല്ലാം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ ആണെന്നും പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂരിലെ മാത്തിൽ നടക്കുന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട. 10 കോടിയിലധികം വിലമതിക്കുന്ന 12 കിലോ എംഡിഎംഎയുമായി മൂന്ന് പേരെ കേരള പൊലീസ് പിടികൂടി. മുൻ കേസിലെ തുടരന്വേഷണമാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടാൻ സഹായിച്ചത്
എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരായ മൂന്ന് പേരെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി ചോയ്സ് റോഡ് മേക്കാറപറമ്പിൽ നഹാസ് (28), സഹോദരൻ നസറുദ്ദീൻ (38), കുമ്പളങ്ങി പുളിക്കൽ വീട്ടിൽ ബ്രിസ്റ്റോ മാത്യു (30) എന്നിവരാണ് പിടിയിലായത്.
കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കൗമാര സംഘത്തെ രണ്ടേ കാല്‍ മണിക്കൂര്‍ ചോദ്യം ചെയ്ത് പൊലീസ്. ചേര്‍ത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തില്‍ എത്തിയാണ് പൊലീസ് സംഘം കൗമാരക്കാരില്‍ നിന്ന് വിവരശേഖരണം നടത്തിയത്.
പ്രമുഖ യൂട്യൂബറും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അന്ത്യം.
മൊബൈല്‍ ഫോണ്‍ കടയില്‍ വന്‍ മോഷണം. കോഴിക്കോട് നാദാപുരത്താണ് മൊബൈല്‍ കടയില്‍ നിന്നും 92 ഐ ഫോണുകള്‍ ഉള്‍പ്പെടെ 80 ലക്ഷം രൂപയുടെ ഫോണുകള്‍ കവന്നത്. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് സംഭവം.മോഷണസംഘത്തില്‍ ഒന്നിലധികം പേരുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.
ബേപ്പൂരിലെ പരാജയത്തിന് കാരണം യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നുള്ള വോട്ട് ചോർച്ചയാണെന്ന് പി വി അൻവർ. റിയാസിന്റെ ഭൂരിപക്ഷം കുറച്ചെങ്കിലും, ബിജെപി വോട്ടുകൾ എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ചെന്നും ചില കേന്ദ്രങ്ങളിൽ പ്രചാരണം നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 5:30 വരെ കളമശ്ശേരി, സീപോർട്ട്-എയർപോർട്ട് റോഡ് തുടങ്ങിയ പ്രധാന പാതകളിൽ നിയന്ത്രണമുണ്ടാകും. യാത്രക്കാർക്കായി പോലീസ് ബദൽ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
1984-ലെ സിഖ് വിരുദ്ധ കലാപക്കേസിലെ കുറ്റവാളിയായ സജ്ജൻ കുമാറിന്റെ വസതി സന്ദർശിച്ച മൂന്ന് ബി.ജെ.പി എം.പിമാരുടെ നടപടി വലിയ വിവാദമായി. സംഭവം രാഷ്ട്രീയ തിരിച്ചടിയായതോടെ ബി.ജെ.പി നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. വിഷയം ബി.ജെ.പിക്കെതിരെ ആയുധമാക്കി ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്.
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു. കാണാതായ മൂവായിരത്തിലധികം പേർക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം, പ്രളയ ദുരന്തത്തിൽ നാല് ഇന്ത്യാക്കാരെ കൂടി രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിപിവിവി നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പരിശോധനയ്ക്ക് ദില്ലി പൊലീസ്. ഇന്നലെ കേസുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. വിപിവിവി കമ്പനിക്കെതിരെ കൂടുതൽ പരാതികൾ ദില്ലി പൊലീസിന് ലഭിച്ചെന്നാണ് വിവരം.
ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ സുപ്രധാന കേന്ദ്രങ്ങളിൽ നേതൃമാറ്റം തുടരുന്നു. ഐഎസ്ആർഒയുടെ ഉപഗ്രഹ വികസന കേന്ദ്രമായ ബെംഗളൂരു യു.ആർ.റാവു സാറ്റലൈറ്റ് സെൻ്ററിൽ (URSC) ദിനേഷ് കുമാർ സിംഗ് പുതിയ മേധാവിയാകും.
കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനർജിക്കെതികെ കേസ്. കൊല്‍ക്കത്ത പൊലീസിന്‍റേതാണ് നടപടി. കൊൽക്കത്തയിൽ ഇന്നലെ നടന്ന റാലിയിൽ ഹൈക്കോടതി വിധിച്ച നിബന്ധനകളും നിയന്ത്രണങ്ങളും ലംഘിച്ചതിന് പിന്നാലെയാണ് ഇന്ന് കേസെടുത്തിരിക്കുന്നത്.
കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ബിഷ്കെകിൽ (Bishkek) ചൊവ്വാഴ്ച നടക്കുന്ന ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്.
ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
