സൗദി അറേബ്യയെയും യു.എ.ഇ.യെയും മറികടന്ന് കെനിയയിലേക്കുള്ള ഏറ്റവും വലിയ പെട്രോളിയം വിതരണക്കാരായി മാറി ഇന്ത്യ. യു.എ.ഇ.യില്‍നിന്നുള്ള പെട്രോളിയം കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായി. ജനുവരിയില്‍ പ്രതിദിനം 90,000 ബാരലായിരുന്നത് ഓഗസ്റ്റ് ആയപ്പോഴേക്കും 15,000 ബാരലായി കുറഞ്ഞു. കെനിയയിലേക്കുള്ള ഇന്ത്യയുടെ ആകെ കയറ്റുമതി മൂല്യത്തില്‍ കഴിഞ്ഞ ജൂലൈയില്‍ 151.41 ശതമാനം വര്‍ധനയുണ്ടായി. ഇന്ത്യയുടെ ഏറ്റവും വേഗത്തില്‍ വളരുന്ന അഞ്ച് കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കെനിയ മാറി. ലോകത്തിലെ നാലാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും വലിയ എണ്ണ ശുദ്ധീകരണ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ 22 ശുദ്ധീകരണശാലകള്‍ക്ക് പ്രതിവര്‍ഷം 258.1 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട്. ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണെങ്കിലും, 2025-26 കാലയളവില്‍ ഇന്ത്യ 61.5 ദശലക്ഷം ടണ്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു.
