ജയ്പൂരിലെ സീതാപുര സെന്ററിൽ സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ഓൺലൈനായിട്ടായിരുന്നു പരീക്ഷ. സെർവർ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു പരാതി. തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതോടെ പരീക്ഷ പുന:ക്രമീകരിച്ചു. ജയ്പൂരിലെ ഒരു സെൻ്ററിൽ വെച്ച് സെപ്റ്റംബർ അഞ്ചിന് പരീക്ഷ വീണ്ടും നടത്തുമെന്ന് ബോർഡ് അറിയിച്ചു.
ജയ്പൂരിൽ നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു
