ഇന്ത്യന്‍ സിനിമയില്‍ വലിയ മുതല്‍മുടക്കോടെ എത്തുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’. നമിത മല്‍ഹോത്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും, സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. പ്രതിനായക കഥാപാത്രമായ രാവണനായി തെന്നിന്ത്യന്‍ സൂപ്പര്‍താരം യഷ് ആണ് വേഷമിടുന്നത്. ചിത്രത്തിന്റെ മലയാളം ട്രെയ്ലര് പുറത്തുവിട്ടു. രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ താരം യഷ് ആണ്. സണ്ണി ഡിയോള്‍ ഹനുമാന്റെ വേഷത്തില്‍ എത്തുമ്പോള്‍, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു. ദൂരദര്‍ശനിലെ രാമായണത്തില്‍ ശ്രീരാമനായി തിളങ്ങിയ അരുണ്‍ ഗോവില്‍ ഈ ചിത്രത്തില്‍ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്. ലക്ഷ്മണനായി രവി ദുബെയും ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിംഗും, വിശ്വാമിത്ര മഹര്‍ഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാല്‍ കപൂറും വേഷമിടുന്നുണ്ട്. ചിത്രം ദീപാവലി റിലീസായി തിയറ്ററിലെത്തും.
‘രാമായണ’ ചിത്രത്തിന്റെ മലയാളം ട്രെയ്ലര്
