ബോക്‌സ് ഓഫീസില്‍ മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ‘2018’. 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഇപ്പോഴിതാ ‘2018’ ഒടിടി സ്ട്രീമിംഗ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സോണി ലിവിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ജൂണ്‍ ഏഴ് മുതലാണ് ‘2018’ സിനിമ സോണി ലിവില്‍ ലഭ്യമാകുക. ഒരു മലയാള സിനിമ ഇത് ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി […]
നിസാന്‍ മാഗ്നൈറ്റ് ജീസ എഡിഷന്‍ ഇന്ത്യയില്‍
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മാഗ്നൈറ്റ് ജീസ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്‌സ്എല്‍ വേരിയന്റിനേക്കാള്‍ 35,000 രൂപ അധികമാണ് പ്രത്യേക പതിപ്പിന്. 7.39 ലക്ഷം രൂപ എക്സ്ഷോറൂം വില വരും പുതിയ മോഡലിന്. കോംപാക്റ്റ് എസ്യുവിയുടെ പുതിയ പതിപ്പ് സാന്‍ഡ്സ്റ്റോണ്‍ ബ്രൗണ്‍, ബ്ലേഡ് സില്‍വര്‍, ഓനിക്‌സ് ബ്ലാക്ക്, ഫ്‌ലെയര്‍ ഗാര്‍നെറ്റ് റെഡ്, സ്ട്രോം വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ഉള്ളത്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഒമ്പത് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് […]
സപത്‌നി
ബാല്യകാലത്തിലെ രക്ഷിതാക്കള്‍ നഷ്ട്ടപെട്ട സുനീതി വളര്‍ന്നത് അനാഥരായ ബ്രാഹ്മണക്കുട്ടികള്‍ക്കുള്ള ഭവാനിമന്ദിരത്തിലാണ്. കൗമാരത്തില്‍ എപ്പോഴോ തോന്നിയ പ്രണയം അവളുടെ ജീവിതം തകര്‍ക്കുന്നു. ഗര്‍ഭിണിയായ സുനീതിക്ക് ഒരു ദരിദ്ര ബ്രാഹ്മണന്റെ രണ്ടാം പത്‌നിയായി ജീവിതമാരംഭിക്കേണ്ടിവരുന്നു. ദുരിതവും സങ്കടങ്ങളും നിറഞ്ഞ ജീവിതത്തില്‍ അവള്‍ക്ക് താങ്ങായി മാറുന്ന സപത്‌നിയുടെ കഥ വായനക്കാരുടെ ഹൃദയം കവരുന്നു. ‘സപത്‌നി’. ചന്ദ്രക്കല എസ് കമ്മത്ത്. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 366 രൂപ.
അറിയാതെ പോകരുത്, തൈരിന്റെ ഗുണങ്ങള്‍!
നിരവധി സുപ്രധാന പോഷകങ്ങളുടെ ഉറവിടമാണ് തൈര്. പ്രോബയോട്ടിക്‌സിന്റെ ഏറ്റവും സമ്പന്നമായ ഉറവിടം തൈരാണ്. അതിനാല്‍ ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. തൈര് കുടലില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. തൈരില്‍ കാണപ്പെടുന്ന സജീവമായ സംയുക്തങ്ങള്‍ രോഗമുണ്ടാക്കുന്ന അണുക്കളെ ചെറുക്കുകയും കുടലിനെയും കുടലിനെയും സംരക്ഷിക്കുകയും ചെയ്യുന്നു. ദിവസവും 200 ഗ്രാം തൈര് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് ഓസ്ട്രിയയിലെ വിയന്ന സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് […]
കോൺഗ്രസ് നേതാവ് ശശി തൂരിന്‍റെ ‘ചെങ്കോൽ’ ട്വീറ്റിൽ നീരസം പ്രകടിപ്പിച്ച് എം എം ഹസൻ
കോൺഗ്രസ് നേതാവ് ശശി തൂരിന്‍റെ ‘ചെങ്കോൽ’ ട്വീറ്റിൽ നീരസം പ്രകടിപ്പിച്ച് യു ഡി എഫ് കൺവീനർ എം എം ഹസൻ. ചെങ്കോൽ സംബന്ധിച്ച ശശി തരൂരിന്‍റെ ട്വീറ്റ് അത്ഭുതപ്പെടുത്തിയെന്ന് ഹസൻ വ്യക്തമാക്കി. ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നതെന്നും, അങ്ങനെയുള്ള തരൂരിൽ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ലെന്നും യു ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു.
ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ വിമർശനവുമായി അഭിനവ് ബിന്ദ്ര
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ വിമർശനവുമായി ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അത്‌ലറ്റ്‌സ് കമ്മീഷൻ അംഗവുമായ അഭിനവ് ബിന്ദ്ര. ഇന്ത്യൻ താരങ്ങൾ നിലത്തുകൂടി വലിച്ചിഴക്കപ്പെടുന്നതിന്റെ ഭീകരമായ ചിത്രങ്ങൾ തന്നെ വേട്ടയാടുന്നു. കായിക സംഘടനകളിലുടനീളം സ്വതന്ത്രമായ സുരക്ഷാ നടപടികൾ നടപ്പിലാക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രണ്ടാം ദിവസവും തമിഴ്നാട് വനം വകുപ്പിന് അരിക്കൊമ്പനെ പിടികൂടാനായില്ല
ദൗത്യത്തിൻ്റെ രണ്ടാം ദിവസവും തമിഴ്നാട് വനം വകുപ്പിന് അരിക്കൊമ്പനെ പിടികൂടാനായില്ല. മേഘമലയുടെ താഴ്വാരത്തെ വനത്തിലൂടെ നടന്ന് നീങ്ങുകയാണ് കൊമ്പനെന്നാണ് ജിപിഎസ് സിഗ്നലുകൾ നൽകുന്ന സൂചന. വെള്ളം കുടിക്കാൻ ഷൺമുഖ നദിയോരത്തെത്തിയാൽ പിടികൂടാനാകുമോയെന്നാണ് വനപാലകർ നോക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പം എംഎൽഎ എൻ രാമകൃഷ്ണൻ പറഞ്ഞു. അരിക്കൊമ്പനെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ആനയുടെ ലൊക്കേഷൻ കിട്ടിയ സ്ഥലത്ത് നിന്ന് 300 മീറ്റർ അടുത്ത ട്രാക്കർമാരുണ്ടെന്നും എംഎൽഎ അറിയിച്ചു.
വന്ദേഭാരതിനു നേരെ കല്ലെറിയുന്നവരെ ക്യാമറ ഉപയോഗിച്ച് കണ്ടെത്തും
വന്ദേഭാരത് ട്രെയിനിന്റെ വേഗം 160-ല്‍നിന്ന് 200 കിലോമീറ്ററായി വര്‍ധിപ്പിക്കുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല്‍ മാനേജര്‍ ബി.ജി. മല്യ. ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന പ്രവണത വർധിച്ച് വരുകയാണെന്നും ഇവരെ വന്ദേ ഭാരത്തിൽ സ്ഥാപിച്ച ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്താനാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വന്ദേ ഭാരത് ട്രെയിനുകൾക്കുള്ള സ്ലീപ്പർ കോച്ചുകളുടെ നിർമാണം വൈകാതെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 30 മാസത്തിനുള്ളിൽ 200 കോച്ചുകൾ നിർമിക്കാനാണ് പദ്ധതി.
കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് വിഡി സതീശൻ
കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ അടിമുടി അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. എ ഐ ക്യാമെറയിൽ നടന്നതിനേക്കാൾ അഴിമതി കെ ഫോണിൽ നടന്നിട്ടുണ്ട്. പദ്ധതിയ്ക്ക് എതിരല്ല, അഴിമതിയ്ക്കാണ് എതിര്. ചോദ്യങ്ങൾക്കുള്ള ശരിയുത്തരം ലഭിക്കുന്നതുവരെ അഴിമതിക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ കൈയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ തടസ്സ ഹർജി നൽകി കെപിസിസി
2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയുണ്ടായ നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ തടസ്സ ഹർജി നൽകി കെപിസിസി. ബിജിമോളും ഗീതാ ഗോപിയും നൽകിയ ഹർജി അനുവദിക്കരുതെന്നാണ് ആവശ്യം. ഹർജികൾ അടുത്ത മാസം 16 ലേക്ക് മാറ്റി. കെപിസിസി ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണനാണ് തടസ്സ ഹർജി നൽകിയത്.
