Posted inഓട്ടോമോട്ടീവ്

കുഞ്ഞിനായി ഓഡി ക്യു 7 സ്വന്തമാക്കി ബിപാഷയും കരണും

ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിനും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിനും ഇക്കഴിഞ്ഞ നവംബര്‍ 11-നാണ് കുഞ്ഞ് പിറന്നത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ ഒരു ഓഡി ക്യു 7 സ്വന്തമാക്കിയിരിക്കുകയാണ് താരദമ്പതികള്‍. പിതാവ് കരണ്‍ സിംഗ് ഗ്രോവറിനൊപ്പം കാര്‍ യാത്ര ആസ്വദിക്കുന്ന മകളുടെ മനോഹരമായ വീഡിയോ ബിപാഷ പങ്കിട്ടു. ഇന്‍സ്റ്റാഗ്രാമില്‍, ബിപാഷ തന്റെ സ്റ്റോറികളിലെ വീഡിയോ പങ്കുവെക്കുകയും ‘ദേവിയും പപ്പയും’ എന്ന അടിക്കുറിപ്പ് നല്‍കുകയും ചെയ്തു. ഏകദേശം 1.09 കോടി രൂപയോളം […]

Posted inപുസ്തകങ്ങൾ

അംബേദ്കറുടെ പ്രകാശത്തില്‍ എന്റെ വിധിപ്രസ്താവങ്ങള്‍

സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതിയുടെയും മതത്തിന്റെയും പേരില്‍ ദളിതര്‍ക്കെതിരായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും ഒതുക്കപ്പെടലുകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.തന്റെ മുമ്പില്‍ വിചാരണയ്ക്കു വന്ന കേസുകളെക്കുറിച്ചും താന്‍ പ്രസ്താവിച്ച വിധികളില്‍, ഭാരതത്തിന്റെ ഭരണഘടനാശില്പികളില്‍ പ്രധാനിയായിരുന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ ചിന്തകളും എഴുത്തും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും വിവരിക്കുകയാണ് ജസ്റ്റിസ് കെ. ചന്ദ്രു. നിലവിലുള്ള നിയമങ്ങളുടെ പിന്‍ബലത്തില്‍ നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ആത്മാവിനെ എങ്ങനെ സംരക്ഷിക്കാമെന്നും, സാമൂഹികനീതിയുടെ കാഴ്ചപ്പാടില്‍ എങ്ങനെ വിധി പ്രസ്താവിക്കാമെന്നും, ദളിതരെയും പാവപ്പെട്ടവരെയും എങ്ങനെ സംരക്ഷിക്കാമെന്നും ഈ പുസ്തകം നമ്മളെ […]

Posted inആരോഗ്യം

നെഞ്ചെരിച്ചില്‍ ഹൃദയാഘാതത്തിന്റെ സൂചനയുമാകാം

നെഞ്ചെരിച്ചിലും വയറുവേദനയുമൊക്കെ വരുമ്പോള്‍ നിസാരമാണെന്ന് കരുതി തള്ളിക്കളയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെ സൂചനയാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഗ്യാസിന്റേതായി തെറ്റിദ്ധരിച്ച് പലരും അന്റാസിഡ് കഴിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ലക്ഷണങ്ങളെ കുറച്ചുസമയത്തേക്ക് ശമിപ്പിക്കുമെങ്കിലും യഥാര്‍ത്ഥ കാരണത്തെ ചികിത്സിക്കില്ല. ചെറിയൊരു ആശ്വാസം തോന്നുന്നതുകൊണ്ടുതന്നെ പലരും ആശുപത്രിയില്‍ പോകുന്നത് വൈകിപ്പിക്കുകയും ചെയ്യും. പക്ഷെ ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ സമയം വളരെയധികം വിലപ്പെട്ടതാണ്. സമയം നീളുന്തോറും കൂടുതല്‍ ഹൃദയ പേശികള്‍ സമ്മര്‍ദ്ദത്തിലാകും. ഗ്യാസ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഹൃദയാഘാത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വി. മുരളീധരൻ പറയാൻ പാടില്ലാത്തത് പറഞ്ഞുവെന്ന് മന്ത്രി ബാല​ഗോപാൽ

1.75 ലക്ഷം കോടിയാണ് സംസ്ഥാനത്തെ ഒരു വർഷത്തെ ചിലവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധിയെന്നും 32442 കോടി രൂപ വായ്പ എടുക്കാൻ നിലവിലെ ചട്ട പ്രകാരം അവകാശമുണ്ട് എന്നാൽ വായ്പ പരിധി ചുരുക്കിയതിനെപ്പറ്റി കേന്ദ്രത്തിന് വിശദീകരണമില്ല. കേന്ദ്രം 6.4 ശതമാനമാണ് കടം എടുക്കുന്നത്. വി. മുരളീധരൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയുടെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി

അടുത്ത മാസം 8 മുതൽ 18 വരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. യുഎസിൽ ലോക കേരള സഭാ മേഖല സമ്മേളനവും പിന്നെ ലോക ബാങ്ക്‌ പ്രതിനിധികളുമായി ചർച്ചയും നടത്തും. യുഎസ് യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ക്യൂബയിലേക്ക് പോകും.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും അമേരിക്ക, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂണ്‍ എട്ടു മുതല്‍ 18 വരെയാണ് സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കു കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രാനുമതി യഥാസമയം ലഭിക്കാത്തതിനാല്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്രയും മുടങ്ങിയിരുന്നു. കമ്പത്ത് ജനവാസ മേഖലയില്‍ അരികൊമ്പന്‍ ബൈക്കില്‍നിന്നു തട്ടിയിട്ടയാള്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് (57) ആണ് മരിച്ചത്. അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ മേഖലയ്ക്കടുത്തുനിന്നും ഉള്‍വനത്തിലേക്ക് നീങ്ങുന്നു. അരിക്കൊമ്പനെ പിടികൂടാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും

വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താൻ വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.ഇതോടെ കെഎസ്ഇബിയുടെ വരുമാനം വർധിക്കുകയും നഷ്ടം കുറയുകയും ചെയ്യുമെങ്കിലും ഉപഭോക്താവിനെ സംബന്ധിച്ച് അധികബാധ്യതയാകും. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാറിൽ കൊണ്ടുപോവുകയായിരുന്ന സ്ഫോടക വസ്തുക്കൾ പിടിച്ചു

കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുകളും ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തി

തിരൂർ സ്വദേശി ഹോട്ടലുടമയായ സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തി. കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവര്‍ത്തനം. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജമ്മുകാശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് 7 മരണം

അമൃത്സറിൽനിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.ഗുരുതരമായി പരിക്കേറ്റ നാല് പേരെ സര്‍ക്കാര്‍ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് മാറ്റി. ഝാജ്ജര്‍ കോട്ലിക്ക് സമീപത്ത് വച്ച് സഞ്ചാരികളുമായി വന്ന വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു. ബീഹാറില്‍ നിന്നുള്ളവരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നത്.