മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ 4 ന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യ ആഴ്ചയില്‍ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കളക്ടര്‍മാരുടെയോ നേതൃത്വത്തില്‍ ഇത്തരത്തില്‍ യോഗം ചേരണം. അതില്‍ ഓരോ പ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്നും […]
ലോകത്തെ ഏറ്റവും വിലയേറിയ ഐസ്‌ക്രീം.
ലോകത്തെ ഏറ്റവും വിലയേറിയ ഐസ്‌ക്രീം. ഭക്ഷ്യയോഗ്യമായ ഗോള്‍ഡന്‍ ലീഫ്, വെള്ള ട്രഫിള്‍, പ്രകൃതിദത്ത ചീസുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ചേരുവകളോടെ തയാറാക്കിയ ‘ബൈകുയ’ എന്ന ഈ ആഡംബര ഐസ്‌ക്രീമിന് വില എത്രയെന്നു കേട്ടാല്‍ ഞെട്ടും. അഞ്ചര ലക്ഷം രൂപ. ജാപ്പനീസ് ബ്രാന്‍ഡായ സെല്ലറ്റോ ആണ് ഈ ഐസ്‌ക്രീമിന്റെ നിര്‍മ്മാതാക്കള്‍. ലോകത്തിലെ ഏറ്റവും വിലയേറിയ ഐസ്‌ക്രീമിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡു നേടിയ ഐസ്‌ക്രീമാണിത്. ഇറ്റലിയിലെ ആല്‍ബയില്‍ വളര്‍ത്തുന്ന അപൂര്‍വ ഇനം വെള്ള ട്രഫിള്‍ ഉപയോഗിച്ചാണ് ഈ ഐസ്‌ക്രീം തയാറാക്കുന്നത്. ഒരു […]
രാത്രി വാര്‍ത്തകള്‍
ബ്രിജ് ഭൂഷണെതിരേ സമരം നയിക്കുന്ന ഗുസ്തിതാരങ്ങള്‍ രാജ്യാന്തര മല്‍സരങ്ങളില്‍ നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ ഹരിദ്വാറില്‍. ഒളിംബിക്‌സ് മെഡല്‍ നേടിയ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും അടങ്ങുന്ന സംഘമാണ് മെഡലുകള്‍ നെഞ്ചോടു ചേര്‍ത്തു പൊട്ടിക്കരഞ്ഞത്. താരങ്ങള്‍ക്കു പിന്തുണയുമായി ആയിരങ്ങളാണ് ഹരിദ്വാറില്‍ എത്തിയത്. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതു തടയാന്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ളവര്‍ ഹരിദ്വാറില്‍ എത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാന്‍ പിണറായി വിജയനു സാധിക്കില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം […]
സംസ്ഥാന പൊലീസ് തലപ്പത്ത് ഉടൻ അഴിച്ചുപണിയുണ്ടാകും
ഡിജിപിമാരായ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ഒൻപത് എസ് പി മാരും വിരമിക്കുന്നതോടെ സംസ്ഥാന പൊലീസ് തലപ്പത്ത് ഉടൻ അഴിച്ചുപണിയുണ്ടാകും. അതേസമയം, പ്രധാനപ്പെട്ട എഡിജിപി തസ്തികളിലേക്ക് നിയമിക്കാൻ ഉദ്യോഗസ്ഥരില്ലാത്തത് സർക്കാരിനെ കുഴക്കുന്നു. ഫയർഫോഴ്സ് മേധാവി ബി സന്ധ്യ, എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ എന്നിവർ നാളെ സർവ്വീസിൽ നിന്നും വിമരിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവർ ഡിജിപിമാരാകും. സ്ഥാനകയറ്റം ലഭിക്കുന്ന രണ്ട് ഉദ്യോഗസ്ഥർ ഡിജിപി തസ്തികയിലുള്ള വകുപ്പുകളിലേക്ക് […]
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റും
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൂജപ്പുരയിലെ സ്മാര്‍ട്ട് അങ്കണവാടില്‍ അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 30ലധികം അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും മറ്റ് ജനപ്രതിനിധികളുടെ ഫണ്ടും പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയുമാണ് സ്മാര്‍ട്ട് അങ്കണവാടികളാക്കുന്നത്. സുരക്ഷിതമായ ഒരു ഇടം എന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന അന്തരീക്ഷം ഉറപ്പാക്കുകയും സ്മാര്‍ട്ട് […]
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചിരുന്നു.ജൂണ്‍ 8 മുതല്‍ 18 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ സന്ദര്‍ശനത്തിനായി ജൂണ്‍ ആറിന് മുഖ്യമന്ത്രി യാത്ര തിരിക്കും. അമേരിക്കയില്‍ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്ക് ഉദ്യോഗസ്ഥമായ ഉള്ള ചര്‍ച്ചയിലും പങ്കെടുക്കും.
ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ തുറന്നുപറച്ചിലുമായി ഫർഹാന
ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ തുറന്നുപറച്ചിലുമായി ഫർഹാന. താൻ കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഫർഹാന പറഞ്ഞു. കൃത്യം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേർന്നാണ്. ഷിബിലിക്കും ആഷിക്കിനും ഒപ്പം നിന്നു. ഹണി ട്രാപ് അല്ലെന്നും ഫർഹാന പറഞ്ഞു. ഹണിട്രാപ്പാണോ എന്ന ചോദ്യത്തിന് അത് പച്ചക്കള്ളമാണെന്നും താനയാളുടെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നുമായിരുന്നു ഫർഹാനയുടെ മറുപടി. ഷിബിലിയും സിദ്ദീഖുo തമ്മിലുള്ള റൂമിൽ വച്ചു തർക്കം ഉണ്ടായിരുന്നു എന്നും ഫർഹാന വെളിപ്പെടുത്തി.
ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വ്യാപകമായി ഇടിമിന്നലും കാറ്റോട് കൂടിയ മഴയ്ക്കും സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും, നാളെയും മറ്റന്നാളും ഇടുക്കി ജില്ലയിലും രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു
ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഹരീഷ് പേങ്ങൻ അന്തരിച്ചു. ഹാസ്യരസപ്രധാനമായ റോളുകളിലൂടെ സമീപകാലത്തെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന് അടിയന്തിര കരള്‍മാറ്റമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. സംസ്കാരം നാളെ വൈകിട്ട് 3 ന് നെടുമ്പാശ്ശേരിയിലെ വീട്ടുവളപ്പില്‍.
വർക്കല താലൂക്കിൽ മീനുകളിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തി
വർക്കല സർക്കിൾ, ചിറയിൻകീഴ് സർക്കിൾ, ആറ്റിങ്ങൽ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത്, വർക്കല നഗരസഭ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയെ തുടർന്ന് വിവിധ ഇടങ്ങളിലായി മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മീനുകളിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തി. 288 കിലോ അമോണിയ കലര്‍ന്ന മത്സ്യമാണ് കണ്ടെത്തി നശിപ്പിച്ചത്.
