ലോകത്തെ ഏറ്റവും വിലയേറിയ ഐസ്ക്രീം. ഭക്ഷ്യയോഗ്യമായ ഗോള്‍ഡന്‍ ലീഫ്, വെള്ള ട്രഫിള്‍, പ്രകൃതിദത്ത ചീസുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ചേരുവകളോടെ തയാറാക്കിയ ‘ബൈകുയ’ എന്ന ഈ ആഡംബര ഐസ്ക്രീമിന് വില എത്രയെന്നു കേട്ടാല്‍ ഞെട്ടും. അഞ്ചര ലക്ഷം രൂപ. ജാപ്പനീസ് ബ്രാന്‍ഡായ സെല്ലറ്റോ ആണ് ഈ ഐസ്ക്രീമിന്റെ നിര്‍മ്മാതാക്കള്‍. ലോകത്തിലെ ഏറ്റവും വിലയേറിയ ഐസ്ക്രീമിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡു നേടിയ ഐസ്ക്രീമാണിത്. ഇറ്റലിയിലെ ആല്‍ബയില്‍ വളര്‍ത്തുന്ന അപൂര്‍വ ഇനം വെള്ള ട്രഫിള്‍ ഉപയോഗിച്ചാണ് ഈ ഐസ്ക്രീം തയാറാക്കുന്നത്. ഒരു കിലോ പായ്ക്കിന് ഏകദേശം പന്ത്രണ്ടര ലക്ഷം രൂപ വിലവരും. ചെറിയ പാക്കറ്റിന് അഞ്ചര ലക്ഷം രൂപയും. വെള്ളിക്കരണ്ടി ഉപയോഗിച്ചു വേണം ബൈകൂയ എന്ന ഈ ഐസ്ക്രീം കഴിയ്ക്കാന്‍. ഏറ്റവും വിലയുള്ള ഐസ്ക്രിം തയാറാക്കാന്‍ സെലാറ്റോയ്ക്കു പരിപാടിയുണ്ടായിരുന്നില്ല. യൂറോപ്യന്‍, ജാപ്പനീസ് ചേരുവകളെ ചേര്‍ത്ത് ഒരു ഫാന്‍സി ഡെസേര്‍ട്ട് തയാറാക്കാനായിരുന്നു അവരുടെ പ്ലാന്‍. പക്ഷേ, തയാറാക്കിവന്നപ്പോള് വിലയേറിയ ചേരുകള്‍ ചേര്‍ത്ത ബൈകുയ ആയെന്നു മാത്രം. ഒന്നര വര്‍ഷമെടുത്താണ് ഐസ്ക്രീമിന്റെ ചേരുവകള്‍ നിശ്ചയിച്ചതെന്നാണ് സെല്ലറ്റോ പറയുന്നത്.
ലോകത്തെ ഏറ്റവും വിലയേറിയ ഐസ്ക്രീം.
