ഡിജിപിമാരായ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ഒൻപത് എസ് പി മാരും വിരമിക്കുന്നതോടെ സംസ്ഥാന പൊലീസ് തലപ്പത്ത് ഉടൻ അഴിച്ചുപണിയുണ്ടാകും. അതേസമയം, പ്രധാനപ്പെട്ട എഡിജിപി തസ്തികളിലേക്ക് നിയമിക്കാൻ ഉദ്യോഗസ്ഥരില്ലാത്തത് സർക്കാരിനെ കുഴക്കുന്നു. ഫയർഫോഴ്സ് മേധാവി ബി സന്ധ്യ, എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ എന്നിവർ നാളെ സർവ്വീസിൽ നിന്നും വിമരിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവർ ഡിജിപിമാരാകും. സ്ഥാനകയറ്റം ലഭിക്കുന്ന രണ്ട് ഉദ്യോഗസ്ഥർ ഡിജിപി തസ്തികയിലുള്ള വകുപ്പുകളിലേക്ക് മാറുമ്പോള്‍ പൊലീസ് സ്ഥാനം, ക്രൈംബ്രാഞ്ച് എന്നിവടങ്ങളിൽ ഒഴിവ് വരും.
സംസ്ഥാന പൊലീസ് തലപ്പത്ത് ഉടൻ അഴിച്ചുപണിയുണ്ടാകും
