ഇത് ഒരു കഥയാണ്. തികച്ചും സാധാരണമായ ഒരു കലാലയപ്രേമത്തില്‍ ഈ കഥ തുടങ്ങുന്നു. സ്നിഗ്ധവും ശക്തവും ഭ്രമാത്മകവും ആയ ഒരു സ്ത്രീജീവിതത്തിന്റെ അടരുകളിലൂടെ അത് സങ്കീര്‍ണമായ വിതാനത്തിലേയ്ക്ക് സാവധാനം വികസിക്കുന്നു. നാടും ദുബായിയും, കരയും കടലാഴവും, മലയും മരുഭൂമിയും, പൂവും പുള്ളിപ്പുലിയും ഒക്കെ വിചിത്രമായ നിറത്തില്‍ വിന്യാസിതമായിരിക്കുന്ന കഥാഭൂമിക. ‘എത്രയൊക്കെ പ്രതിലോമത ആരോപിച്ചാലും ഭൂമിയിലെ ജീവജാലങ്ങളില്‍ ഏറ്റവും ഹൃദയാലുവായ മൃഗം മനുഷ്യനാണ്’ എന്ന് ഈ കഥ ഒരിടത്ത് പറയുന്നു. അലങ്കാരങ്ങള്‍ അഴിച്ചുവെച്ച്, സുതാര്യമായ ഭാഷാരൂപത്തില്‍ എഴുതപ്പെട്ട ഹൃദ്യവും പ്രസാദാത്മകവുമായ ഒരു മനുഷ്യഗാഥയാണ് ഈ നോവല്‍. ‘സ്വപ്നസന്നിഭം’. ലാസര്‍ ഡിസില്‍വ. കൈരളി ബുക്‌സ്. വില 617 രൂപ.
സ്വപ്നസന്നിഭം
