വാഹന പ്രേമികളുടെ ഇഷ്ട വാഹനമായ മിറ്റ്സുബിഷി പജീറോ പുതിയ രൂപത്തില്‍ തിരിച്ചുവരുന്നു. പജീറോയുടെ അഞ്ചാം തലമുറ 2027 മാര്‍ച്ച് അവസാനത്തോടെ തായ്ലന്ഡ്, ജപ്പാന്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തും. ലാഡര്‍ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ ഓഫ് റോഡര്‍ വാഹനം. 2870 മില്ലിമീറ്റര്‍ വീല്‍ബേസും 230 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമായിരിക്കും മറ്റു പ്രത്യേകതകള്‍. ഈ സെവന് സീറ്റര്‍ വാഹനത്തില്‍ ഡ്യുവല്‍ 14.3 ഇഞ്ച് സ്ക്രീനുകളും 4 സ്പോക്ക് സ്റ്റിയറിങ് വീലുമാണ് ഉണ്ടാവുക. 20 ബിഎച്ച്പി കരുത്തും 480എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. ഈ എന്ജിന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മിറ്റ്സുബിഷിയുടെ സൂപ്പര്‍ സെലക്ട് 4ഡബ്ളിയുഡി 11 ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
