നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് ഷോക്ക് ട്രീറ്റ്മെൻ്റെന്ന് തോമസ് ഐസക്. വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും തോറ്റത് എന്തുകൊണ്ടെന്നു മനസിലാക്കണമെന്നും തോമസ് ഐസക് പറഞ്ഞു. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെ തിരിച്ചടിയായി. ആരെങ്കിലും പാർട്ടിയിൽ നിന്നു പോയാൽ സൗകര്യമാണെന്നു കരുതി. ബിജെപി ഡീൽ എന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങൾ പ്രചരണത്തെ സഹായിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. വളളിക്കുന്നത്തെ പാര്‍ട്ടി പരിപാടിയിലാണ് ഐസക്കിന്‍റെ പരാമർശം.
നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് ഷോക്ക് ട്രീറ്റ്മെൻ്റെന്ന് തോമസ് ഐസക്
