Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജേന്ദ്രന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനായ രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരിച്ച രാജേന്ദ്രന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി. 2016 ൽ അധികാരത്തിലിരുന്ന ഭരണ സമിതിക്കെതിരെയാണ് രാജേന്ദ്രൻ പരാതി നൽകിയത്. ഈ വിഷയത്തിൽ വിജിലൻസ് കേസെടുത്ത് ഭരണ സമിതി അംഗങ്ങൾ കുറ്റക്കാരണെന്ന് കണ്ടെത്തിയിരുന്നുവെന്നും ബാങ്ക് ഭരണ സമിതി പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളുമായി എംഎം ഹസൻ

ഇന്റർനെറ്റ് കണക്ഷൻ കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാൻ പിണറായി വിജയന് സാധിക്കില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.സംസ്ഥാന സർക്കാരിനെതിരെ യു ഡി എഫ് ഉന്നയിച്ച അഴിമതി ആരോപണങ്ങൾ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും, എ.ഐ ക്യാമറയിൽ തീവെട്ടിക്കൊള്ളയാണ് നടന്നതെന്നും പറഞ്ഞ അദ്ദേഹം 1500 കോടിയുടെ കെ ഫോൺ പദ്ധതി അഴിമതി നടത്താൻ വേണ്ടി മാത്രമുള്ളതാണെന്നും വിമർശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പനായി ഹൈക്കോടതിയിൽ ഹർജി

അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം, ആവശ്യമായ ചികിത്സ നൽകണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നുമുള്ള ഹർജി സമർപ്പിച്ച് ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. അതോടൊപ്പം അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 30

◾മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും അമേരിക്ക, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂണ്‍ എട്ടു മുതല്‍ 18 വരെയാണ് സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കു കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രാനുമതി യഥാസമയം ലഭിക്കാത്തതിനാല്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്രയും മുടങ്ങിയിരുന്നു. ◾മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ രണ്ടു പൊലീസുകാര്‍ ഉള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടു. സൈനിക നടപടി വിഘടനവാദത്തിനെതിരേയല്ലെന്നും, ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒതുക്കുകയാണു ചെയ്യുന്നതെന്നും സംയുക്ത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോസ്‌കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായതായി മോസ്‌കോ മേയര്‍ സ്ഥിരീകരിച്ചു.ആക്രമണത്തെ യുക്രെയ്ന്‍ തീവ്രവാദമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ഈ മാസം മൂന്നിനും മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. അന്ന് പ്രസിഡന്റ് പുടിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് റഷ്യ ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണം യുക്രെയ്ന്‍ നിഷേധിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ

അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു.മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കും. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒപ്പം നിൽക്കണോ പീഡിതർക്കൊപ്പം നിൽക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു.

Posted inബിസിനസ്സ്

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു, പവന് 44,360 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. 44,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 5545 രൂപയായി. 24ന് ശേഷം സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്ന് 45,000 രൂപയായിരുന്നു സ്വര്‍ണവില. ദിവസങ്ങള്‍ക്കിടെ 640 രൂപയാണ് കുറഞ്ഞത്. അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ […]

Posted inടെക്നോളജി

വാട്സ്ആപ്പില്‍ ഇനി സ്റ്റാറ്റസും സൂക്ഷിച്ച് വെയ്ക്കാം

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പില്‍ ഇനി സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം. സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് ആര്‍ക്കൈവ് എന്ന പേരില്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതി. നിലവില്‍ സ്റ്റാറ്റസ് അപ്ഡേറ്റ്സുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. പകരം ഭാവിയിലേക്ക് ഉപയോഗിക്കാന്‍ കഴിയുന്നവിധം സ്റ്റാറ്റസ് അപ്ഡേറ്റ്സ് ആയി ഇടുന്ന വീഡിയോകളും ഫോട്ടോകളും സൂക്ഷിച്ച് വെയ്ക്കാന്‍ […]

Posted inവിനോദം

സുരേഷ് കുമാറും മേനകയും മകളുടെ ചിത്രത്തില്‍

‘താങ്ക് യു’ എല്ലാംകൊണ്ടും കുടുംബ ചിത്രം. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടേയും മകള്‍ രേവതി എസ്.കെ. സംവിധാനം ചെയ്യുന്ന താങ്ക് യു എന്ന ഹ്രസ്വ ചിത്രം തികഞ്ഞ കുടുംബ ചിത്രമാണ്. സുരേഷ് കുമാറും മേനകയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 22 മിനിറ്റാണ് ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. ബില്ലു ബാര്‍ബര്‍ മുതല്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായ രേവതി ബറോസില്‍ മോഹന്‍ലാലിന്റ സഹ സംവിധായികയായിരുന്നു. ആദ്യത്തെ ഹ്രസ്വ ചിത്രമാണിത്. ജി.സുരേഷ് കുമാറും നിതിന്‍ മോഹനുമാണ് നിര്‍മാണം. ഭാര്യ നഷ്ടപ്പെട്ട അറുപതുകാരനായ […]

Posted inവിനോദം

ധോണി നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ സെക്കന്റ്‌ലുക്ക്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അഞ്ചാംതവണയും ഐപിഎല്‍ നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനുമായ ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ താരങ്ങള്‍ ഉള്‍പ്പെടുന്ന സെക്കന്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി. തമിഴിലാണ് ധോണി ആദ്യത്തെ ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണ്. ‘ലെറ്റ്‌സ് ഗെറ്റ് മാരീയിഡ്’ (എല്‍ജിഎം) എന്നാണ് ചിത്രത്തിന്റെ പേര്. 2018 ല്‍ ഇറങ്ങിയ പ്യാര്‍ പ്രേമ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാണ്‍. […]