കേരളത്തിലേക്ക് അരിക്കൊമ്പനെ കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി.ആന നിലവിൽ തമിഴ്നാടിന്റെ ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്നാട് പറയുന്നത്. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു.
പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി
.ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് രാഹുല്‍ഗാന്ധി ലോക്സഭാ സീറ്റുകള്‍ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെയാണ് ഇത് നടപ്പാക്കുന്നത് എന്നതില്‍ ആകാംഷയുണ്ട്. 800 സീറ്റുകളെന്ന സംഖ്യയിലേക്ക് എങ്ങനെയെത്തുമെന്നതും എന്ത് മാനദണ്ഡം സ്വീകരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു: പ്രതികരണവുമായി വിഡി സതീശൻ
വായ്പാ പരിധി കുറച്ചതിൽ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. വായ്പ കണക്കുകൾ വിശദീകരിക്കണമെന്ന് ആവശ്യവുമായി ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. അതേസമയം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രിക്കു പോലും അറിയില്ലെന്ന് വിഡി സതീശൻ.പ്രതിപക്ഷം പ്രതികരിക്കാത്തത് വിഷയം അറിയാത്തതു കൊണ്ടാണെന്നും ധൂർത്തും അഴിമതിയും സർക്കാരിന്റെ മുഖമുദ്രയായി മാറി, ഇതിനിടയിലും സർക്കാരിന്റെ ധൂർത്ത് തുടരുന്നു കെ ഫോൺ ഉദ്ഘാടനത്തിനായി നാലരക്കോടി രൂപയുടെ ചെലവ് കണക്കാക്കുന്നതായും പ്രതിപക്ഷനേതാവ് കുററപ്പെടുത്തി.
കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയിൽ
പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായാണ് കെ കെ അബ്രഹാമിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു.തട്ടിപ്പ് നടക്കുന്ന വേളയിൽ ബാങ്ക് ഭരണസമിതി പ്രസിഡൻ്റായിരുന്നു. പരാതിക്കാരൻ രാജേന്ദ്രൻ നായരുടെ ആത്മഹത്യക്ക് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടന്നത്. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ അബ്രഹാമിനെ ഇന്നലെ അർധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചിലർ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും രാഹുൽഗാന്ധി
അമേരിക്കയിലെ സംവാദപരിപാടിയിൽ ചിലർ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പരിഹസിച്ചു. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഗുസ്തി താരങ്ങൾക്കെതിരായ നടപടിയിൽ പ്രതിഷേധവുമായി യുണൈറ്റഡ് വേൾഡ് റസ്‍ലിങ്
ബ്രിജ് ഭൂഷനെതിരെയുള്ള താരങ്ങളുടെ പരാതിയിലെ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തത് നിരാശപ്പെടുത്തുന്നതാണെന്നും, ആരോപണങ്ങളിൽ നിഷ്പക്ഷവും നീതിപൂർണവുമായ അന്വേഷണം വേണം. താരങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. 45 ദിവസത്തെ സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ അഫിലിയേഷൻ റദ്ദാക്കുമെന്നും യുണൈറ്റഡ് വേൾഡ് റസ്‍ലിങ് മുന്നറിയിപ്പ് നൽകി.
നെല്ല് സംഭരണം: 280 കോടി ഇന്നു മുതൽ വിതരണം ചെയ്യും
നെല്ല് സംഭരിച്ച വകയിൽ പാഡി രസീത് ഷീറ്റ് അടിസ്ഥാനമാക്കി നൽകുന്ന വായ്പ ഇനത്തിൽ കർഷകർക്ക് 280 കോടി രൂപ ഇന്നു മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാന സർക്കാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ഇന്നലെ ധാരണാപത്രം ഒപ്പിട്ടതോടെയാണിത്. ഇന്നും നാളെയുമായി തുക കർഷരുടെ അക്കൗണ്ടിൽ ക്രെഡിറ്റാകും.
പ്രഭാത വാര്‍ത്തകള്‍ | മെയ് 31
◼️ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജ്യാന്തര മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള ഗുസ്തിതാരങ്ങളുടെ ശ്രമം കര്‍ഷക സംഘടനാ നേതാക്കള്‍ തടഞ്ഞു. ഒളിമ്പിക്സ് മെഡല്‍ നേടിയ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും അടങ്ങുന്ന സംഘമാണ് മെഡലുകള്‍ നെഞ്ചോടു ചേര്‍ത്തു പൊട്ടിക്കരഞ്ഞുകൊണ്ട് ഹരിദ്വാറില്‍ ഗംഗാതീരത്ത് എത്തിയത്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അടക്കം ആയിരക്കണക്കിന് ആളുകള്‍ ഹരിദ്വാറില്‍ എത്തി മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍നിന്നു താരങ്ങളെ പിന്തിരിപ്പിച്ചു. അഞ്ചു ദിവസത്തിനകം നടപടിയില്ലെങ്കില്‍ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് കായിക താരങ്ങള്‍ […]
ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് വിനേഷ് ഫോഗാട്ട്
ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോഗാട്ട് പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ പരാതിയിൽ തീരുമാനം എടുത്തില്ലെങ്കിൽ മെയ് 21 മുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുമ്പ് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം. വനിതാ ഗുസ്തിക്കാരുടെ നീതിക്ക് വേണ്ടിയാണ് തങ്ങളുടെ പ്രതിഷേധം. തങ്ങൾ കമ്മിറ്റിക്ക് എതിരല്ല, മറിച്ച് ബ്രിജ് ഭൂഷണും അയാളുടെ ആൾക്കാർക്കും എതിരായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും […]
കറന്‍സി നോട്ടുകളുടെ പ്രചാരം വര്‍ധിച്ചു
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുമ്പോഴും കറന്‍സി നോട്ടുകളുടെ പ്രചാരത്തിന് കുറവില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യം 7.8 ശതമാനവും അളവ് 4.4 ശതമാനവും വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. അതേസമയം, 2021-22ല്‍ മൂല്യം 9.9 ശതമാനവും അളവ് 5 ശതമാനവും വര്‍ധിച്ചിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രചാരത്തിലുള്ള കറന്‍സികളില്‍ 87.9 ശതമാനവും 500 രൂപ, 2000 രൂപ നോട്ടുകളാണ്. മുന്‍ വര്‍ഷമിത് 87.1 ശതമാനമായിരുന്നു. 500 രൂപ […]
