വായ്പാ പരിധി കുറച്ചതിൽ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. വായ്പ കണക്കുകൾ വിശദീകരിക്കണമെന്ന് ആവശ്യവുമായി ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. അതേസമയം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രിക്കു പോലും അറിയില്ലെന്ന് വിഡി സതീശൻ.പ്രതിപക്ഷം പ്രതികരിക്കാത്തത് വിഷയം അറിയാത്തതു കൊണ്ടാണെന്നും ധൂർത്തും അഴിമതിയും സർക്കാരിന്റെ മുഖമുദ്രയായി മാറി, ഇതിനിടയിലും സർക്കാരിന്റെ ധൂർത്ത് തുടരുന്നു കെ ഫോൺ ഉദ്ഘാടനത്തിനായി നാലരക്കോടി രൂപയുടെ ചെലവ് കണക്കാക്കുന്നതായും പ്രതിപക്ഷനേതാവ് കുററപ്പെടുത്തി.
കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു: പ്രതികരണവുമായി വിഡി സതീശൻ
