സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും, തീവ്രവാദികളായി ചിത്രീകരിച്ച് സര്‍ക്കാര്‍ വെടിവച്ചു കൊല്ലുകയാണെന്നും മണിപ്പുരിലെ ഗോത്ര വിഭാഗക്കാര്‍. തുടര്‍ന്ന് സംഭവങ്ങളില്‍ കേന്ദ്ര ഏജന്‍സിയുടെയോ ജുഡീഷ്യല്‍ സമിതിയുടെയോ അന്വേഷണമുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി.മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഇന്നലെ വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിൽ കുക്കി വിഭാഗക്കാരുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ നാലാംപാദ ലാഭം 52.73 കോടി
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 1,140.14 കോടി രൂപയുടെ സംയോജിത വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,059.17 കോടി രൂപയില്‍ നിന്ന് 7.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. സംയോജിത ലാഭം 52.73 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 89.58 കോടി രൂപയായിരുന്നു. 41 ശതമാനമാണ് ഇടിവ്. 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 4126.04 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 3,500.19 […]
‘സ്‌ക്രീന്‍ ഷെയറിംഗ്’ ഫീച്ചറുമായി വാട്ട്സ്ആപ്പ്
വീഡിയോ കോളുകള്‍ക്കിടയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സ്‌ക്രീന്‍ എളുപ്പത്തില്‍ പങ്കിടാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്. ആന്‍ഡ്രോയിഡ് 2.23.11.19 അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഈ സവിശേഷത ആക്സസ് ചെയ്യാനാകും എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ കോളുകള്‍ക്കിടയില്‍ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. പുതുതായി അവതരിപ്പിച്ച ‘സ്‌ക്രീന്‍ ഷെയറിംഗ്’ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകളില്‍ പിന്തുണയ്ക്കില്ലായിരിക്കാം മാത്രമല്ല വലിയ ഗ്രൂപ്പ് കോളുകളിലും ഇത് പ്രവര്‍ത്തിച്ചേക്കില്ല. ആപ്പ് അപ്ഡേറ്റ് ചെയ്ത […]
പ്രഭാസ് നായകനാകുന്ന ‘പ്രൊജക്റ്റ് കെ’യില്‍ കമല്‍ഹാസനും?
പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രൊജക്റ്റ് കെ’യില്‍ കമല്‍ഹാസനും ഒരു പ്രധാന വേഷത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചനും ദീപിക പദുക്കോണും ചിത്രത്തില്‍ വേഷങ്ങളിലുണ്ട്. 20 ദിവസമാണേ്രത കമല്‍ഹാസന്‍ പ്രഭാസിന്റെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. നെഗറ്റീവ് റോളില്‍ ആയിരിക്കും കമല്‍ഹാസന്‍ ചിത്രത്തില്‍ എത്തുകയെന്നും 150 കോടി രൂപയോളം ചിത്രത്തിനായി വാങ്ങിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരണം ഇതിനകം തന്നെ 70 ശതമാനത്തോളം പൂര്‍ത്തിയായതിനാല്‍ […]
‘ആദിപുരുഷിന്റെ’ തെലുങ്ക് തിയറ്റര്‍ റൈറ്റ്‌സിന് 200 കോടി!
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷിന്റെ’ തെലുങ്ക് തിയറ്റര്‍ റൈറ്റ്‌സിന് ചിലവായ തുക കേട്ടാണ് ഇപ്പോള്‍ ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. പ്യൂപ്പിള്‍ മീഡിയ ഫാക്ടറി 185 കോടി രൂപയ്ക്കാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ ചെലവായത് 200 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനും കൃതി സനോണ്‍ നായികയുമാകുന്നു. പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 16നാണ് റിലീസ് ചെയ്യുക. 250 കോടി രൂപയ്ക്കാണ് […]
ഐ 7 സ്വന്തമാക്കി ബോളീവുഡ് താരം അജയ് ദേവ്ഗണ്‍
ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഐ 7 സ്വന്തമാക്കി ബോളീവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍. തന്റെ ഗാരിജിലെ ആദ്യ ഇലക്ട്രിക് കാറാണ് ഐ 7. 1.95 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള കാര്‍ കഴിഞ്ഞ മാസം അവസാനമാണ് അജയ് ദേവ്ഗണ്‍ വാങ്ങിയത്. പുതിയ കാറില്‍ നടന്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും ഓണ്‍ലൈനില്‍ വൈറലാണ്. സെവന്‍ സീരിന് സമാനമായ ഇലക്ട്രിക് എസ്‌യുവി ഐ 7ല്‍ നിരവധി ആഡംബര ഫീച്ചറുകളുണ്ട്. 14.9 ഇഞ്ച് ഇന്‍ട്രുമെന്റ് ക്ലസ്റ്ററും […]
പിയുടെ കൂടാളിക്കാലം
മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ തന്റെ എഴുപത്തി രണ്ടു വര്‍ഷത്തെ ജീവിതയാത്രയുടെ നല്ലൊരു ഭാഗം ചെലവഴിച്ചത് കൂടാളിയിലാണ് അതുകൊണ്ട് തന്നെ കവിയും കൂടാളിയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ഏറെ അറിയാന്‍ താല്പര്യമുണ്ടാകും. ആ കാലഘട്ടത്തിന്റെ ആഴവും പരപ്പും അന്വേഷിക്കുകയാണ് പിയുടെ കൂടാളിക്കാലം എന്ന ഈ പുസ്തകത്തിലൂടെ മഹാകവി പിയുടെ ശിഷ്യനായ ഇപിആര്‍ വേശാല. ‘പിയുടെ കൂടാളിക്കാലം’. ഇ പി ആര്‍ വേശാല. കൈരളി ബുക്‌സ്. വില 199 രൂപ.
പുകയില ബീജാണുക്കളുടെ ആരോഗ്യത്തെയും ബാധിക്കും!
മെയ് 31 പുകയിലവിരുദ്ധദിനം. ‘ഭക്ഷണമാണ്, പുകയിലയല്ല ഞങ്ങള്‍ക്കാവശ്യം’ എന്നതാണ് ഈ വര്‍ഷത്തെ തീം. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാനായി ലോകമെമ്പാടും ഈ ദിനം ആചരിച്ചു വരുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം നശിപ്പിക്കുന്നതോടൊപ്പം പുകയില ബീജാണുക്കളുടെ ആരോഗ്യത്തെയും സെമിനല്‍ പ്ലാസ്മയെയും മറ്റ് പ്രത്യുല്‍പാദനഘടകങ്ങളെയും ദോഷകരമായി ബാധിക്കുന്നു. കാന്‍സര്‍ വരാനുള്ള സാധ്യതയും പുകയില ഉപയോഗിക്കുന്നവര്‍ക്കിടയില്‍ കൂടുതലാണ്. സിഗരറ്റ് വലിക്കുന്നത് പ്രത്യുല്‍പാദനക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. ഹോര്‍മോണ്‍ ഉല്‍പാദനത്തെയും ഇത് ദോഷകരമായി ബാധിക്കും. […]
പിഎഫ്ഐ ബന്ധമുള്ളവരുടെ വീടുകളിലും എൻഐഎ റെയ്ഡ്
പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളം, ബീഹാർ, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. കേരളത്തിൽ മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിലും എൻഐഎ പരിശോധന നടത്തി. നിലമ്പൂരിൽ ചന്തക്കുന്നു സ്വദേശി ശരീഫ് എന്ന ആളുടെ വീട്ടിലും കുഞ്ചത്തൂരിലെ മുനീറിന്റെ വീട്ടിലും റെയ്ഡ് നടത്തി.ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.
മധ്യഹ്ന വാര്‍ത്തകള്‍
രാജ്യത്തെ 150 മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടമായേക്കും. സൗകര്യങ്ങള്‍ ഒരുക്കാത്തതിന്റെ പേരില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരമാണ് നഷ്ടമാകുന്നത്. നിലവില്‍ 40 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായി. കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ക്കു ഭീഷണിയില്ല. എട്ടു സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ക്കെതിരെയാണ് നടപടി. ലോക്‌സഭാ മണ്ഡലങ്ങള്‍ 545 ല്‍നിന്ന് എണ്ണൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനു സുതാര്യമായ മാനദണ്ഡം വേണമെന്ന് കോണ്‍ഗ്രസ് രാഹുല്‍ഗാന്ധി. ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. എങ്ങനെയാണ് ഇത് നടപ്പാക്കുന്നതെന്ന് അറിയാന്‍ ആകാംഷയുണ്ട്. […]
