പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളം, ബീഹാർ, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. കേരളത്തിൽ മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിലും എൻഐഎ പരിശോധന നടത്തി. നിലമ്പൂരിൽ ചന്തക്കുന്നു സ്വദേശി ശരീഫ് എന്ന ആളുടെ വീട്ടിലും കുഞ്ചത്തൂരിലെ മുനീറിന്റെ വീട്ടിലും റെയ്ഡ് നടത്തി.ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.
പിഎഫ്ഐ ബന്ധമുള്ളവരുടെ വീടുകളിലും എൻഐഎ റെയ്ഡ്
