Posted inബിസിനസ്സ്

ലോകത്തെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ

അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ലോകത്തെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം തിരിച്ചുപിടിച്ച് ഇന്ത്യ. ഇന്ത്യയുടെ ബി.എസ്.ഇ 3.31 ലക്ഷം കോടി ഡോളര്‍ (271 ലക്ഷം കോടി രൂപ) നിക്ഷേപക മൂല്യവുമായാണ് അഞ്ചാംസ്ഥാനം വീണ്ടെടുത്തതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ വിപണിമൂല്യം 2.98 ലക്ഷം കോടി ഡോളറായി (244 ലക്ഷം കോടി രൂപ) ഇടിഞ്ഞതിനെ തുടര്‍ന്ന് അഞ്ചാംസ്ഥാനം ഫ്രാന്‍സ് പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ ഫ്രാന്‍സിനെ പിന്നിലാക്കിയാണ് ഇന്ത്യ വീണ്ടും അഞ്ചാംസ്ഥാനം വീണ്ടെടുത്തത്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് കനത്ത […]

Posted inവിനോദം

അര്‍ജുന്‍ അശോകന്‍ ചിത്രം ‘ത്രിശങ്കു’വിലെ ഗാനം

അര്‍ജുന്‍ അശോകന്‍ നായകനായി എത്തിയ ചിത്രമാണ് ‘ത്രിശങ്കു’. അച്യുത് വിനായകാണ് ചിത്രത്തിന്റെ സംവിധാനം. അജിത് നായരും അച്യുത് വിനായകും തിരക്കഥ എഴുതിയിരിക്കുന്നു. അന്ന ബെന്‍ നായികയായി എത്തിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ഭൂമിയുമില്ല’ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജയേഷ് മോഹനും അജ്മല്‍ സാബുവുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. രാകേഷ് ചെറുമഠമാണ് ചിത്രത്തിന്റ എഡിറ്റിംഗ്. സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറില്‍ […]

Posted inവിനോദം

വൈറലായി ധനുഷിന്റെ പുതിയ ലുക്ക്

നടന്‍ ധനുഷിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. കട്ട താടിയും നീട്ടിവളര്‍ത്തിയ മുടിയുമാണ് പുതിയ ലുക്ക്. ‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ലുക്കായിരിക്കാമിതെന്നാണ് വിലയിരുത്തല്‍. ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് അരുണ്‍ മതേശ്വരന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ക്യാപ്റ്റന്‍ മില്ലര്‍’. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ജൂലൈയില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്‍, പ്രിയങ്കാ […]

Posted inഓട്ടോമോട്ടീവ്

എംജി ഗ്ലോസ്റ്ററിന്റെ അഡ്വാന്‍സ്ഡ് ബ്ലാക്ക് സ്റ്റോം എഡിഷന്‍

എംജി ഗ്ലോസ്റ്ററിന്റെ അഡ്വാന്‍സ്ഡ് ബ്ലാക്ക് സ്റ്റോം എഡിഷന്‍ അവതരിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ. രാജ്യത്തെ ആദ്യ ഓട്ടണമസ് ലെവല്‍-1 പ്രീമിയം എസ്യുവിയാണിത്. 40,29,800 രൂപയാണ് എക്‌സ് ഷോറൂം വില. സ്‌നോ, മഡ്, സാന്‍ഡ്, ഇക്കോ, സ്‌പോര്‍ട്, നോര്‍മല്‍, റോക്ക് എന്നിങ്ങനെ ഏഴ് മോഡലുകളുള്ള ഓള്‍-ടെറെയ്ന്‍ സംവിധാനമാണ് ബ്ലാക്ക് സ്റ്റോമിനുള്ളത്. വാഹനത്തിന്റെ ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഡ്യുവല്‍ പനോരമിക് ഇലക്ട്രിക് സണ്‍റൂഫ്, 12-വേ പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ഡ്രൈവര്‍ സീറ്റ് മസാജ് ആന്‍ഡ് […]

Posted inപുസ്തകങ്ങൾ

ഉരു

1498-ല്‍ വാസ്‌കോഡഗാമ വന്നിറങ്ങിയ കാപ്പാട് കടല്‍ തീരത്ത് നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് ബേപ്പൂര്‍. ഉരു നിര്‍മ്മാണത്തിന് പ്രസിദ്ധമായ ഇവിടെ നിര്‍മ്മിച്ച ഉരുക്കള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കും അന്യദേശങ്ങളിലേക്കുള്ള പ്രവാസികളുടെ സ ഞ്ചാരത്തിനും ഉപയോഗിക്കപ്പെട്ടു പോരുന്നു. അറബികള്‍ ഉള്‍പ്പടെ വിദേശികള്‍ക്ക് വേണ്ടിയും ഇവിടെ ഉരു നിര്‍മ്മിക്കുന്നുണ്ട്. സമീപകാലത്ത് പഴയ കേമത്വം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ഇവിടെ ഉരു നിര്‍മ്മാണം തുടരുന്നു. മലയാളികളുടെ പ്രവാസജീവിതവുമായി ബന്ധപ്പെട്ട ഒരു കഥാതന്തു ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുവാന്‍ ഉരുവിന്റെ തിരക്കഥ രചനയും, സംഭാഷണവും, സംവിധാനവും നിര്‍വ്വഹിച്ച […]

Posted inആരോഗ്യം

മുട്ടയ്ക്ക് ബദലായി കഴിക്കാന്‍ ഏറ്റവും മികച്ചത് ഏത്തപ്പഴം!

സമീകൃതാഹാരം ഉറപ്പാക്കാന്‍ ദിവസവും ഒരു മുട്ട വീതമെങ്കിലും കഴിക്കാന്‍ ആരോഗ്യവിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. പക്ഷെ, മുട്ട കഴിക്കുന്നത് അലര്‍ജിയായിട്ടുള്ള ഒരുപാട് പേരുണ്ട്. അങ്ങനെയുള്ളവര്‍ വേണ്ട പോഷകങ്ങള്‍ ലഭിക്കില്ലെന്നോര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ല. കാരണം മുട്ടയ്ക്ക് തുല്യമായ പോഷകങ്ങള്‍ നല്‍കുന്ന ചില ഭക്ഷണങ്ങള്‍ വേറെയുമുണ്ട്. മുട്ടയ്ക്ക് ബദലായി കഴിക്കാന്‍ ഏറ്റവും മികച്ചത് പഴമാണ്. ശരീരത്തിന് ആവശ്യമായ എല്ലാ മൈക്രോ, മാക്രോ ന്യൂട്രിയന്റുകളാലും സമ്പന്നമാണ് ഏത്തപ്പഴം. ഇപ്പോള്‍ മിക്ക അടുക്കളകളിലും സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് ചിയ സീഡുകള്‍. നമ്മുടെ ദൈനംദിന പോഷകാവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ […]

Posted inലേറ്റസ്റ്റ്

കെ. പദ്മകുമാർ ഐപിഎസിനും ക്രൈം ബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ഐപിഎസിനും ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം

എക്സൈസ് മേധാവിയായിരുന്ന എസ്. ആനന്ദകൃഷ്ണനും ഫയർഫോഴ്സ് മേധാവി ബി. സന്ധ്യയും വിരമിച്ചതോടെ സംസ്ഥാന പോലീസ് തലപ്പത്തു അഴിച്ചു പണി. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന കെ. പദ്മകുമാർ ഐപിഎസിനും ക്രൈം ബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ഐപിഎസിനും ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. ബൽറാം കുമാർ ഉപാധ്യയെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായും എച്ച്.വെങ്കിടേഷിനെ ക്രൈം ബ്രാഞ്ച് മേധാവിയായും നിയമിച്ചു. കെ .പത്മകുമാറിനെ ജയിൽ വകുപ്പ് മേധാവിയാക്കി നിയമിച്ചു. ഷെയ്ക്ക് ദർവേഷ് സഹേബ് ഫയർഫോഴ്‌സ് മേധാവിയാകും. ഇവർ മാറുമ്പോഴുണ്ടാകുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റേതാണ് നടപടി.പിതാവിന്റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെയാണ് കോടതിയുടെ ഇടപെടൽ.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ നിര്‍ണായക സ്ഥാനം നേടിയെന്ന് അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്. മോദി സര്‍ക്കാരിന്റെ പത്തു നേട്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ജിഎസ്ടി നടപ്പാക്കല്‍, കോര്‍പറേറ്റ് നികുതി ഏകീകരണം, ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍, ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കു സബ്‌സിഡി തുടങ്ങിയവയാണ് നേട്ടങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പൊലീസ് തലപ്പത്ത് മാറ്റം. പത്മകുമാറിനെ ജയില്‍ മേധാവിയായും ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചു. ഇരുവര്‍ക്കും ഡിജിപിയായി സ്ഥാനം നല്‍കിയാണു നിയമനം. […]

Posted inലേറ്റസ്റ്റ്

കര്‍ണാടകയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി

കര്‍ണാടകയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ബസുകളിലും എല്ലാ സ്ത്രീകള്‍ക്കും ഏത് യാത്രയും സൗജന്യമായിരിക്കുമെന്നും ഇക്കാര്യത്തില്‍ യാതൊരു നിബന്ധനയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ( കെഎസ്ആര്‍ടിസി) നാല് ഡിവിഷനുകളിലുള്ള ഡയറക്ടറുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.