സർവീസിൽ നിന്ന് വിരമിക്കുന്ന ഡി.ജി.പിമാരായ ഡോ. ബി. സന്ധ്യക്കും എസ്. ആനന്ദകൃഷ്ണനും ഇന്നലെ രാവിലെ എസ്.എ.പി. ഗ്രൗണ്ടിൽ നൽകിയ യാത്രയയപ്പ് പരേഡിൽ പങ്കെടുത്ത വനിത ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് പുനർ പരിശീലനം നൽകാൻ തീരുമാനം.യാത്രയയപ്പിൻ്റെ ഭാഗമായി വിവിധ പ്ലറ്റൂണുകൾ വെടിയുതിർക്കുന്ന ചടങ്ങിൽ വനിതാ ഉദ്യോഗസ്ഥരുടെ തോക്കിൽനിന്ന് വെടി പൊട്ടാതിരുന്നതാണ് ശിക്ഷാ നടപടികൾക്ക് കാരണം.
സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പി.എ മുഹമ്മദ് റിയാസ്
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല സമിതി യോഗത്തിൽ 2025 ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 1
◾എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു ബോഗി കത്തിച്ചു. കണ്ണൂരില്‍ പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണു ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ തീ ആളിക്കത്തിയത്. നൂറു മീറ്റര്‍ അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധന സംഭരണ കേന്ദ്രം. അഗ്നിശമന വിഭാഗം എത്തി തീയണച്ചു. ഷര്‍ട്ടിടാത്ത ഒരാള്‍ കാനുമായി ട്രെയിനിരികിലേക്കു നടക്കുന്നതും തിരിച്ചുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കോച്ചിന്റെ വിന്‍ഡോ ഗ്ലാസ് വലിയ കല്ലുകൊണ്ട് തകര്‍ത്ത് അകത്തു കടന്നാണ് അക്രമി കത്തിച്ചത്. അക്രമത്തിന് ഉപയോഗിച്ച കല്ല് ഇതേ കോച്ചിന്റെ ശുചിമുറിയില്‍ കണ്ടെത്തി. ശുചിമുറിയിലെ കണ്ണാടി തകര്‍ത്തിട്ടുണ്ട്. പൊലീസ് നായ […]
ലോകത്തിലെ ഏറ്റവും സമ്പന്ന പദവി തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്
ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി ഇലോണ്‍ മസ്‌ക് തിരിച്ചുപിടിച്ചു. ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഇലോണ്‍ മസ്‌ക് ഫ്രഞ്ച് ശതകോടീശ്വരനായ ബെര്‍ണാഡ് അര്‍നോയെ മറികടന്നാണ് ലോകത്തിലെ ഏറ്റവും ധനികരായ 500 പേരുടെ പട്ടികയായ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. പാരീസ് ട്രേഡിംഗില്‍ അര്‍നോയുടെ എല്‍.വി.എം.എച്ചിന്റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഈ നേട്ടം. ഡിസംബറിലാണ് ബെര്‍ണാഡ് അര്‍നോ ആദ്യമായി മസ്‌കിനെ മറികടന്നത്. ലൂയി വിറ്റണ്‍, ഫെന്‍ഡി, ഹെന്നസി എന്നീ ബ്രാന്‍ഡുകളുടെയും […]
വോയ്സ് നോട്ട് സ്റ്റാറ്റസ് ഫീച്ചര്‍ ഐഫോണിലും
മാസങ്ങള്‍ക്ക് മുന്‍പ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് അവതരിപ്പിച്ച വോയ്സ് നോട്ട് സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക്. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിരുന്നത്. ഇനിമുതല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് സേവനം വാട്സ്ആപ്പ് മെച്ചപ്പെടുത്തിയത്. ആദ്യം വാട്സ്ആപ്പില്‍ സ്റ്റാറ്റസ് പേജ് എടുക്കുക. സ്‌ക്രീനിന്റെ താഴെയുള്ള പെന്‍സില്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക. ആരെല്ലാം വോയ്സ് നോട്ട് സ്റ്റാറ്റസ് കേള്‍ക്കണമെന്ന് തെരഞ്ഞെടുക്കുക. പെയിന്റ് പാലറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാക്ക്ഗ്രൗണ്ട് നിറം […]
രജിഷ വിജയനും പ്രിയാ വാര്യരും ‘കൊള്ള’ ട്രെയിലര്‍
ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം നിര്‍വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജൂണ്‍ 9ന് ചിത്രം തിയറ്ററുകളില്‍ എത്തും. രണ്ടു പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലര്‍ സ്വഭാവത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹത ഉളവാക്കുന്ന ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു കെട്ടിടത്തിലുണ്ടാകുന്ന മോഷണവും അതുമായി ബന്ധപ്പെട്ടുള്ള […]
മഹേഷ് ബാബു ചിത്രം ‘ഗുണ്ടുര്‍ കാരം’ ടീസര്‍
മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘ഗുണ്ടുര്‍ കാരം’ എന്നാണ് പേരിട്ടിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും പ്രധാനം നല്‍കുന്ന ഒരു ചിത്രമായിരിക്കും ഗുണ്ടുര്‍ കാരം എന്ന് വ്യക്തമാക്കി ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഇതിഹാസ നടനും അച്ഛനുമായ കൃഷ്ണയ്ക്കാണ് ചിത്രത്തിന്റെ ടീസര്‍ മഹേഷ് ബാബു സമര്‍പ്പിച്ചിരിക്കുന്നത്. പുജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമനാണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവി നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. ആര്‍ആര്‍ആര്‍’ എന്ന മെഗാഹിറ്റിനു ശേഷം എസ് എസ് […]
മെയ്ബ എസ്580 സ്വന്തമാക്കി ബോളിവുഡ് താരം കിയാര
ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ആഡംബരമുള്ള കാറുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം കിയാര അദ്വാനി. 2.69 കോടി രൂപ വിലയുള്ള മെഴ്സിഡീസ് മെയ്ബ എസ്580യാണ് കിയാര സ്വന്തം ഗാരേജിലേക്കെത്തിച്ചിരിക്കുന്നത്. എസ് 580യില്‍ എത്തുന്ന കിയാരയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷമാണ് മെഴ്സിഡീസ് ബെന്‍സ് ഇന്ത്യ എസ് ക്ലാസ് മെയ്ബ സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മെഴ്സിഡീസിന്റെ ഇന്ത്യയില്‍ പൂര്‍ണമായും നിര്‍മിച്ച വാഹനമെന്ന സവിശേഷതയും എസ്580ക്കുണ്ട്. കിയാരയുടെ എസ്580യിലെ മുന്നിലേയും പിന്നിലേയും സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റബിളാണ്. പിന്‍ […]
ഡോഗ് വാക്കര്‍
അമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍, അവ ആധുനിക ജീവിതത്തിന്റെ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്‍ച്ചേരുന്ന അനുഭവങ്ങളാണ് ഇക്കഥകള്‍. അമേരിക്കയുടെയും കേരളത്തിന്റെയും സാമൂഹിക, സാംസ്‌കാരികത അവതരിപ്പിക്കുന്ന കഥകളില്‍ മിണ്ടാപ്രാണികളുടെ നിഷ്‌കളങ്ക സ്‌നേഹമുണ്ട്. വികലാംഗനായ മെക്‌സിക്കന്‍കാരനുണ്ട്. കോടതികളുണ്ട്. പൊലീസന്വേഷണങ്ങളുണ്ട്. ഒറ്റപ്പെട്ട ജീവിതങ്ങളുമുണ്ട്. വാവരൂ, ഊരുതെണ്ടി, ആല്‍ക്കട്രാസ്, താമരൈമുത്ത്, അ പു ക, കാഡിലാക് കുഞ്ഞച്ചന്‍ തുടങ്ങിയ നവീനവും ആകര്‍ഷണീയതയുമുള്ള കഥകളുടെ സമാഹാരം. ‘ഡോഗ് വാക്കര്‍’. തമ്പി ആന്റണി. ഗ്രീന്‍ ബുക്‌സ്. വില 153 […]
ജങ്ക് ഫുഡ് ആഴത്തിലുള്ള ഉറക്കത്തെ ബാധിക്കും!
അനാരോഗ്യകരമായ ഭക്ഷണശീലം ആഴത്തിലുള്ള ഉറക്കത്തെ ബാധിക്കുമെന്ന് പഠനം. ജങ്ക് ഭക്ഷണങ്ങള്‍ ആഴത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അനാരോഗ്യകരമായ ഭക്ഷണം കഴിച്ചാല്‍ പിറ്റേദിവസം രാത്രിയും ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഉറക്കത്തില്‍ ഏറ്റവും നിര്‍ണ്ണായകമാണ് മൂന്നാം ഘട്ടമായ ഡീപ്പ് സ്ലീപ്പ്. ഇത് ഓര്‍മ്മശക്തി, പേശികളുടെ വളര്‍ച്ച, പ്രതിരോധശേഷി തുടങ്ങിയ അവശ്യപ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. സ്വീഡനിലെ ഉപ്സാല സര്‍വകലാശാലയിലെ ഗവേഷകരാണ് ജങ്ക് ഫുഡ് ഉറക്കത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്താന്‍ പഠനം നടത്തിയത്. ആരോഗ്യകരമായ ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണവും […]
