Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഒരു ബോഗി കത്തിച്ചു. കണ്ണൂരില്‍ പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണു ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ തീ ആളിക്കത്തിയത്. തീപിടിച്ച കോച്ചില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധന സംഭരണ കേന്ദ്രം. അഗ്‌നിശമന വിഭാഗം എത്തി തീയണച്ചു. ഷര്‍ട്ടിടാത്ത ഒരാള്‍ കാനുമായി ട്രെയിനിരികിലേക്കു നടക്കുന്നതും തിരിച്ചുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കോച്ചിന്റെ വിന്‍ഡോ ഗ്ലാസ് വലിയ കല്ലുകൊണ്ട് തകര്‍ത്ത് അകത്തു കടന്നാണ് അക്രമി കത്തിച്ചത്. അക്രമത്തിന് ഉപയോഗിച്ച കല്ല് ഇതേ കോച്ചിന്റെ ശുചിമുറിയില്‍ കണ്ടെത്തി. ശുചിമുറിയിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

മണിപ്പൂർ കലാപത്തിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ച് അമിത് ഷാ. ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. അതിനിടെ, ഇന്നലെ അമിത് ഷായുമായുള്ള കൂടികാഴ്ചയിൽ പ്രത്യേകം ഭരണ സംവിധാനം വേണമെന്ന് ​ഗോത്ര നേതാക്കൾ ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രണ്ടാം ശ്രമമാണോ കണ്ണൂരിലേതെന്ന് കെടി ജലീല്‍

ആദ്യശ്രമം എലത്തൂരില്‍ പരാജയപ്പെട്ടപ്പോള്‍ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേതെന്ന് കെ ടി ജലീല്‍.ഫാഷിസ്റ്റുകളുടെ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വര്‍ഗ്ഗീയ ധ്രുവീകരണമാണ്. തൃശൂര്‍ ഇങ്ങെടുക്കാനും കണ്ണൂര്‍ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകല്‍ച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് അവര്‍ മനസിലാക്കി.ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുട്ടികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസമെന്നും,മനുഷ്യരെ പലതട്ടുകളിലാക്കുന്ന കാഴ്ചപ്പാടുകളെ മറികടന്നു സഹപാഠികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുക. ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക. കേരളം നിങ്ങളിലൂടെ തിളങ്ങട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വേനലവധിക്കു ശേഷം വിദ്യാർത്ഥികൾ അക്ഷര മുറ്റത്തേക്ക്

അറിവിന്റെ വെളിച്ചവുമായി സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറന്നു. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് വിദ്യാലയങ്ങളിലെത്തുക. തിരുവനന്തപുരം മലയിൻ‌കീഴ് ഗവ.വിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി വി.ശിവൻ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അക്കാദമിക് കലണ്ടർ മന്ത്രി ആന്റണി രാജുവും മധുരം മലയാളം, ഗണിതം രസം,കുട്ടിക്കൂട്ടം കൈപ്പുസ്തകങ്ങൾ മന്ത്രി ജി.ആർ.അനിലും ഹലോ ഇംഗ്ലിഷ് – കിഡ്‌സ് ലൈബ്രറി പുസ്തക പരമ്പര പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രകാശനം ചെയ്യും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

താലൂക്ക് ആശുപത്രികള്‍ മുതൽ പനി ക്ലിനിക്കുകള്‍ ആരംഭിക്കും. ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.നിലവിലെ ചികിത്സാ പ്രോട്ടോകോള്‍ പാലിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ എൻ ഐ എ വിവരങ്ങൾ തേടുന്നു

കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. എൻ ഐ എ വിവരങ്ങൾ തേടുന്നു. സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക.രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം പുലർച്ചെ 1.45 ഓടെ ആണ് തീപടർന്നത്. പിൻഭാഗത്തെ ജനറൽ കോച്ചിൽ ഉണ്ടായ തീപ്പിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 1

◾ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ് യൂണിറ്റിനു 19 പൈസ കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ വര്‍ധിപ്പിക്കാന്‍ കെ എസ് ഇ ബി ക്ക് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കി. ഒമ്പതു പൈസ സര്‍ചാര്‍ജ് ഈടാക്കുന്നതു തുടരാനും അനുമതി നല്‍കിയതോടെയാണു വര്‍ധന 19 പൈസയായത്. മാസം നാല്‍പതു യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ◾സ്‌കൂളുകള്‍ ഇന്ന് തുറക്കും. വിദ്യതേടി 42 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ എത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജസ്ഥാനിൽ റാലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

തെരഞ്ഞെടുപ്പടുത്ത രാജസ്ഥാനിൽ റാലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസ്ഡ് കോൾ ക്യാംപെയിന് തുടക്കമായതായും ബിജെപി അറിയിച്ചു. റാലിയില്‍ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കോൺ​ഗ്രസ് ഭരണം റിമോട്ട് കൺട്രോളിലൂടെയാണ്. പാവങ്ങളെ പറ്റിക്കുകയും ചൂഷണം ചെയ്യുകയുമാണ് കോൺ​ഗ്രസിന്റെ നയമെന്നും മോദി കുറ്റപ്പെടുത്തി. രാജസ്ഥാൻ ഇത് കാരണം ഒരുപാട് ബുദ്ധിമുട്ടി. 2014 ന് മുമ്പ് രാജ്യം അഴിമതിയുടെ കൊടുമുടിയിലായിരുന്നു.പ്രതിപക്ഷത്തെയും കോൺഗ്രസിനെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു.

Posted inലേറ്റസ്റ്റ്

ബഹിരാകാശ കല്യാണം

വിനോദയാത്ര എല്ലാവര്‍ക്കും ഇഷ്ടമാണ്. കൂട്ടുകൂടി കാറിലും ടൂറിസ്റ്റു ബസിലും ട്രെയിനിലും വിമാനത്തിലും കപ്പലിലുമെല്ലാം ഇഷ്ടപ്പെട്ട ഇടങ്ങളിലേക്ക് ഉല്ലാസ യാത്ര നടത്തുന്ന കാലമെല്ലാം പോയി. ഇപ്പോള്‍ ബഹിരാകാശ പേടകത്തിലോ റോക്കറ്റിലോ കയറി ബഹിരാകാശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നവരുടെ കാലമാണ്. ബഹിരാകാശത്തേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്ന വന്‍കിട കമ്പനികളുമുണ്ട്. ബഹിരാകാശ ഉല്ലാസയാത്രയല്ല ഇപ്പോഴത്തെ വിശേഷം. വിവാഹം ബഹിരാകാശത്തു നടത്തിയാലോ? വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നെല്ലാമാണു വിശ്വാസം. വിമാനത്തിലും കപ്പലിലുമെല്ലാം വിവാഹാഘോഷം നടത്തിയവരുണ്ട്. എന്നാല്‍ ബഹിരാകാശത്തു വിവാഹം നടത്താമെന്ന വാഗ്ദാനവുമായാണ് ഒരു ബഹിരാകാശ യാത്രാ […]