അറിവിന്റെ വെളിച്ചവുമായി സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറന്നു. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് വിദ്യാലയങ്ങളിലെത്തുക. തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി വി.ശിവൻ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അക്കാദമിക് കലണ്ടർ മന്ത്രി ആന്റണി രാജുവും മധുരം മലയാളം, ഗണിതം രസം,കുട്ടിക്കൂട്ടം കൈപ്പുസ്തകങ്ങൾ മന്ത്രി ജി.ആർ.അനിലും ഹലോ ഇംഗ്ലിഷ് – കിഡ്സ് ലൈബ്രറി പുസ്തക പരമ്പര പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രകാശനം ചെയ്യും.
വേനലവധിക്കു ശേഷം വിദ്യാർത്ഥികൾ അക്ഷര മുറ്റത്തേക്ക്
