തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ പാരഡൈസി’ ന്റെ രണ്ടാം ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രഭ ബംഗരിഗല്ല, അദ്ദുല ജാംഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. കാസര്‍ല ശ്യാം ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാനിയുടേയും കീര്‍ത്തി സുരേഷിന്റേയും ഗംഭീര നൃത്തച്ചുവടുകളുമായി എത്തിയ ഗാനം ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 24 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ബോളിവുഡ് താരം രാഘവ് ജൂയല്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
‘ദ പാരഡൈസി’ ന്റെ രണ്ടാം ഗാനം റിലീസ് ആയി
