ഗുസ്തി താരങ്ങളുടെ സമരത്തിന് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകുന്നതിനെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. അതേ സമയം സർക്കാർ കായിക താരങ്ങൾക്കൊപ്പം തന്നെയാണെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി. സമരം രാഷ്ട്രീയ വേദി ആക്കി മാറ്റില്ല എന്ന് താരങ്ങൾ പറഞ്ഞിട്ടും രാഷ്ട്രീയ നേതാക്കൾ സമരവേദിയിൽ എത്തുന്നു. അന്വേഷണം നിയമപ്രകാരം തന്നെ നടക്കും. ഡൽഹി പോലീസിന്റെ അന്വേഷണത്തിൽ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് നടപടികൾ സ്വീകരിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി
ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി. അത്‌ലറ്റുകളെ സംരക്ഷിക്കണം എന്ന് ഒളിമ്പിക്സ് കമ്മറ്റി അവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുടെ പരാതിയിൽ നിക്ഷ്പക്ഷമായ, കൃത്യമായ അന്വേഷണമുണ്ടാവണമെന്നും ഒളിമ്പിക്സ് കമ്മറ്റി വക്താവ് പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുസ്തി താരങ്ങളെ ഡൽഹി പൊലീസ് കൈകാര്യം ചെയ്തത് വളരെ മോശമായാണ് എന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി പറഞ്ഞു. അവരെ കയ്യേറ്റം ചെയ്തതും മണിക്കൂറുകളോളം തടഞ്ഞുവച്ചതും വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണ പരാതിയിൽ നിക്ഷ്പക്ഷമായ, കൃത്യമായ അന്വേഷണമുണ്ടാവണം. […]
സംസ്ഥാനത്തു ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്തു ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ കോട്ടയം വരെയും, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം.
ബ്രിജ് ഭൂഷണെതിരെ തെളിവ് കണ്ടെത്താനായില്ലെന്ന വാര്‍ത്ത തള്ളി ഡല്‍ഹി പൊലീസ്
ബ്രിജ് ഭൂഷണെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും,തെളിവില്ലെന്ന് ആരെയും അറിയിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ്. അതിനിടെ ഗുസ്തി താരങ്ങളുടേത് നാടകമാണെന്ന് ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു. തനിക്കെതിരെ തെളിവുകളില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നും അയോധ്യയിലെ പൊതുപരിപാടിയില്‍ സംസാരിക്കവെ ബ്രിജ് ഭൂഷൺ പറഞ്ഞു.
ആലപ്പുഴയിൽ രണ്ട് ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തു
പുന്നമടയില്‍ തുറമുഖവകുപ്പും പൊലീസും നടത്തിയ പരിശോധനയിൽ നിയമാനുസൃതമായ ഒരു രേഖകളും ഇല്ലാതിരുന്നതിനെ തുടർന്ന് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു.ബോട്ടുകള്‍ തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റും. പതിനാല് ഹൗസ് ബോട്ടുകൾ പരിശോധിച്ചതിൽ ആറ് ബോട്ടുകള്‍ക്ക് പിഴയടക്കാൻ നോട്ടീസും നല്‍കി.
ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ കരാർ ജീവനക്കാരനെ കെഎസ്ഇബി പിരിച്ചു വിട്ടു
മീറ്റർ റീഡിങ്ങിൽ കൃത്രിമം കാട്ടി കെഎസ്ഇബിക്ക് വൈദ്യുതി ബിൽ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ മീറ്റർ റീഡിങ് കരാർ ജീവനക്കാരനെ പിരിച്ചുവിട്ടു.തൊടുപുഴ സെക്ഷൻ ഓഫിസിനു കീഴിലെ സീനിയർ സൂപ്രണ്ടിനെയും സീനിയർ അസിസ്റ്റന്റിനെയും സസ്പെൻഡ് ചെയ്തു. അടുത്തിടെ സെക്ഷന് കീഴിലെ മീറ്റർ റീഡർമാരെ സ്ഥലംമാറ്റിയപ്പോഴാണു ക്രമക്കേട് കണ്ടത്തിയത്.എന്തിനു വേണ്ടിയാണ് ഇയാൾ ഇതു ചെയ്തതെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം കെഎസ്ഇബി വിജിലൻസിനു കൈമാറി.
വിദേശ രാജ്യ സന്ദർശനങ്ങളിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് അനുരാഗ് സിംഗ് താക്കൂർ
അമേരിക്കയിലെ വിദ്യാർത്ഥികളോട് സംവദിക്കുമ്പോൾ മോദിക്കെതിരെ രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് വിദേശ രാജ്യ സന്ദർശനങ്ങളിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ. ഇതോടൊപ്പം രാഹുലിന്റെ കാലിഫോർണിയയിലെ സംവാദ പരിപാടിക്കിടെ ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം. രാഹുലിന്റെ പരിപാടിയില്‍ സദസ്സിലിരുന്ന പ്രതിഷേധക്കാര്‍ ഖലിസ്ഥാൻ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇവരെ പിന്നീട് വേദിയില്‍ നിന്ന് നീക്കിയാണ് പരിപാടി നടത്തിയത്.
ഡോ.വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബത്തിന് സർക്കാർ ധനസഹായം
ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ കുടുംബത്തിനും,കെഎംഎസ്‌സിഎൽ തീപിടുത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപ വീതവും, കേരള വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ എസ്.ആര്‍. രാജേഷ്‌കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ തനതു ഫണ്ടില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 31
◾രാജ്യത്തെ 150 മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടമായേക്കും. സൗകര്യങ്ങള്‍ ഒരുക്കാത്തതിന്റെ പേരില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരമാണ് നഷ്ടമാകുന്നത്. നിലവില്‍ 40 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായി. കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ക്കു ഭീഷണിയില്ല. എട്ടു സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ക്കെതിരെയാണ് നടപടി. ◾മണിപ്പൂരിലെ കൂട്ടക്കുരുതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സിയുടെയോ ജുഡീഷ്യല്‍ സമിതിയുടെയോ അന്വേഷണം നടത്താമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ഗോത്രവര്‍ഗ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വാഗ്ദാനം. ഗോത്രവര്‍ഗക്കാരെ തീവ്രവാദികളായി ചിത്രീകരിച്ച് സര്‍ക്കാര്‍ വെടിവച്ചു കൊല്ലുകയാണെന്നും അന്വേഷണം വേണമെന്നും […]
ഒൻപതിടത്ത് എൽഡിഎഫിനും,എട്ടിടത്ത് യുഡിഎഫിനും വിജയം
പത്തൊൻപത് തദ്ദേശ ഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് എൽഡിഎഫിനും,എട്ടിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. കോട്ടയം മുൻസിപ്പാലിറ്റിയിലെ പുത്തൻതോടു വാർഡ് യുഡി എഫ് നിലനിർത്തി. കൊല്ലം അഞ്ചൽ പഞ്ചായത്തിലെ തഴമേൽ പതിനാലാം വാർഡിലെ ബി.ജെ.പി സിറ്റിങ് സീറ്റ് എൽ.ഡി.എഫും,പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ബിജെപിയും തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡ് എൽഡിഎഫും വിജയിച്ചു.
