കിഫ്ബിയില്‍നിന്ന് എടുത്ത വായ്പയ്ക്കു കെ ഫോണ്‍ തിരിച്ചടയ്‌ക്കേണ്ടത് വര്‍ഷം നൂറു കോടി രൂപ. 350 കോടി രൂപയുടെ ബിസിനസ് ലഭിച്ചാലേ ഇത്രയും തുക തിരിച്ചടയ്ക്കാനാകൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ കിഫ്ബിയില്‍നിന്ന് 1,011 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബില്ലിംഗിനു തടസമുണ്ടായതുമൂലം സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു. ഇന്നലെ മുതല്‍ റേഷന്‍ വിതരണത്തില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. കെഎസ്ഇബി വഴി നടപ്പാക്കുന്ന 6,375 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ കിഫ്ബി വായ്പാ ബാധ്യതയില്‍ നിന്നു സംസ്ഥാന […]
വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഒൻപത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യഹർജി തൊടുപുഴ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി എസ് ശശികുമാറാണു തള്ളിയത്. കള്ളക്കേസെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കിഴുകാനം ഫോറസ്റ്റ് ഓഫീസിന് മുൻപിലുള്ള മരത്തിൽ കയറി സരുൺ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിരുന്നു.
ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി ബി ജെ പി എംപി മാർ
ദിവസങ്ങളായി ബിജെപി എംപി ബ്രിജ് ബൂഷനെതിരെ ഗുസ്തിതാരങ്ങൾ നടത്തിവരുന്ന സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിനിടെയാണ് പിന്തുണയുമായി ബിജെപി എംപിമാർ രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള എംപി പ്രിതം മുണ്ടെയും.ഹരിയാനയിലെ ബിജെപി എം പി ബ്രിജേന്ദ്ര സിംഗും പിന്തുണയുമായി രംഗത്തെത്തി.ഇത്രയും ഗൗരവമുള്ള പരാതി ഒരു സ്ത്രീ പറയുമ്പോൾ അത് സത്യമാണെന്ന് സംശയലേശമന്യേ പരിഗണിക്കണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു.
പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ ബാലന്‍
വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ, മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഇമേജ് ഉയർന്നിരിക്കുന്നു. ആരോപണങ്ങള്‍ പ്രവാസികൾ പുച്ഛിച്ചു തള്ളും.ഇത് പണം പിരിക്കുന്നതല്ല. സ്പോണ്‍സര്‍ഷിപ്പാണ്. ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോൺസർഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായമെന്നും എ കെ ബാലൻ.
ലോക കേരള സഭ കൊണ്ട് കേരളത്തിനോ പ്രവാസികൾക്കോ ഒരു ഗുണവുമില്ലെന്ന് രമേശ് ചെന്നിത്തല
വരേണ്യ വർഗത്തിനു വേണ്ടിയുള്ള ധൂർത്താണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ കാണാനും അടുത്തിരിക്കാനും പണം നൽകുന്നത് എന്തിനാണ്,ഈ പിരിവ് ആരു പറഞ്ഞിട്ടാണ്,ബക്കറ്റ് പിരിവ് നടത്തിയവരുടെ പരിഷ്കൃതരൂപമാണ് അമേരിക്കയിലെ പിരിവെന്നും ചെന്നിത്തല പരിഹസിച്ചു.മുഖ്യമന്ത്രി ഈ പരിപാടിയിൽ പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രതിച്ഛായ താഴ്ത്തിക്കെട്ടാന്‍ ചില ശക്തികള്‍ ആഗ്രഹിക്കുന്നുവെന്ന് ആര്‍എസ്എസ് മേധാവി
രാഹുലിനെതിരെ പരോക്ഷ വിമര്‍ശനവുമായി മോഹന്‍ ഭാഗവത്.രാജ്യത്തിന്റെ പ്രതിച്ഛായ താഴ്ത്തിക്കെട്ടാന്‍ ചില ശക്തികള്‍ ആഗ്രഹിക്കുന്നുവെന്ന് ആര്‍എസ്എസ് മേധാവി.അതേസമയം അടുത്ത മൂന്ന് സംസ്ഥാനങ്ങളിൽ കർണാടക ആവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി.പ്രതിപക്ഷ ഐക്യ ശ്രമങ്ങളിൽ നല്ല കാര്യങ്ങൾ സംഭവിക്കും. മോദി വീണ്ടും വരുമെന്ന പ്രചാരണത്തിനപ്പുറം വലിയ വിസ്മയം നടക്കുമെന്നും ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
100 യൂണിറ്റ് വൈദ്യുതി സർക്കാർ സൗജന്യമാക്കി
ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ 100 യൂണിറ്റ് വൈദ്യുതി സർക്കാർ സൗജന്യമാക്കി. ആദ്യ 100 യൂണിറ്റിന് ഈ മാസം 1 മുതൽ പണം നൽകേണ്ടതില്ലെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. വിലക്കയറ്റ ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങളോട് സംവദിച്ചതിൽ നിന്നും വൈദ്യുതി ബില്ലുകളിൽ നൽകുന്ന ഇളവിൽ മാറ്റം വേണമെന്ന അഭിപ്രായമുയർന്നിരുന്നു.പൊതു അഭിപ്രായം കണക്കിലെടുത്താണ് ഈ വലിയ തീരുമാനം കൈക്കൊണ്ടതെന്നും ഗെലോട്ട് പറഞ്ഞു.
ഡൽഹി ഓർഡിനൻസിനെതിരെ പിന്തുണ തേടി അരവിന്ദ് കേജ്‌രിവാളും ഭഗവന്ത് മന്നും
ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തുന്നതിന് ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിയെ മറികടക്കാൻ മെയ് 19നാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് പാസാക്കിയത്. ഈ ഓർഡിനൻസ് പാർലമെൻറിൽ എത്തുമ്പോൾ പിന്തുണ ആവശ്യപ്പെട്ടാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മന്നും എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയത്.കൂടിക്കാഴ്ചയില്‍ പാര്‍ലമെന്‍റില്‍ ബില്ലിനെ ഒരുമിച്ച് എതിര്‍ക്കാന്‍ തീരുമാനമായി.
വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി പ്രൗഢ ഗംഭീരമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംഘാടക സമിതി. പണപ്പിരിവ് വിവാദമായതോടെ പ്രതികരിക്കുകയായിരുന്നു സമിതി.പരിപാടി കഴിയുമ്പോൾ ഇതിന് എവിടെ നിന്ന് പണം കണ്ടെത്തി എത്ര ചിലവായി എന്നത് കൂടി ജനങ്ങളെ ബോധ്യപ്പെടുത്താൻ സംഘാടകസമിതിക്ക് ബാധ്യതയുണ്ട്. അതിനാൽ സമ്മേളന നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 2
◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ തീവച്ചതിനു ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. നേരത്തെ ട്രെയിനിനു മുന്നില്‍ ചവര്‍ കൂട്ടിയിട്ട് കത്തിച്ച കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ ഷര്‍ട്ട് ധരിക്കാതെ പ്രതി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ ഭാഗത്തുണ്ടായിരുന്നു. ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്ഥനാണ് കണ്ടത്. ട്രെയിനില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി. ◾എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍നിന്ന് ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ അടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ഊര്‍ജ്ജ സ്രോതസുകള്‍ എന്നീ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പ്രധാന […]
