Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 2

◾കെഎസ്ഇബി വഴി നടപ്പാക്കുന്ന 6,375 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ കിഫ്ബി വായ്പാ ബാധ്യതയില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി. സര്‍ക്കാര്‍ വായ്പയെടുത്ത് സര്‍ക്കാര്‍ തന്നെ തിരിച്ചടയ്ക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന കരാര്‍. കിഫ്ബി ബാധ്യതകളുടെ പേരില്‍ സംസ്ഥാനത്തിനുള്ള കടമെടുപ്പു പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതാണു പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്വത്തില്‍നിന്നു പിന്മാറാന്‍ കാരണം. ◾ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായതുമൂലം സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവച്ചു. ഇന്നലെ മുതല്‍ റേഷന്‍ വിതരണത്തില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. ◾എംജി സര്‍വകലാശാല […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന തീരുമാനമാണിതെന്ന് വിഡി സതീശൻ

കരിക്കുലം പരിഷ്‌ക്കരിച്ചതിന് ശേഷം 2024-25 അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സ് നടപ്പാക്കിയാല്‍ മതിയെന്ന നിലപാടാണ് കേരള, എം.ജി, കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാല പ്രതിനിധികളും അധ്യാപക സംഘടനകളും സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സ്വീകരിച്ചത്. എന്നാല്‍ ഈ അധ്യയന വര്‍ഷം തന്നെ നാല് വര്‍ഷ ബിരുദ കോഴ്‌സ് നടപ്പാക്കുമെന്ന പിടിവാശിയിലാണ് സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ മന്ത്രിയും. എന്നാൽ  എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തിരക്കിട്ടുള്ള ഈ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്നും തീരുമാനത്തിൽ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും […]

Posted inബിസിനസ്സ്

മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച ആറ് മാസത്തെ താഴ്ചയില്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷവും (2022-23) ജനുവരി-മാര്‍ച്ച് പാദത്തിലും കാഴ്ചവച്ച മികച്ച ജി.ഡി.പി വളര്‍ച്ച നടപ്പുവര്‍ഷം (2023-24) ആവര്‍ത്തിക്കുക പ്രയാസമായിരിക്കുമെന്ന് വ്യക്തമാക്കി ഏപ്രിലില്‍ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച ആറ് മാസത്തെ താഴ്ചയായ 3.5 ശതമാനത്തിലേക്ക് ഇടിഞ്ഞു. 2022 ഏപ്രിലില്‍ 9.5 ശതമാനവും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 3.6 ശതമാനവുമായിരുന്നു വളര്‍ച്ചയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 0.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായി മുന്നേറുന്നതിനിടെയാണ് ഈ വര്‍ഷം ഫെബ്രുവരി മുതല്‍ വളര്‍ച്ച […]

Posted inടെക്നോളജി

മോട്ടോ ജി സ്‌റ്റൈലസ് 2023 5ജി ഫോണുമായി മോട്ടറോള

മോട്ടറോള പുതിയ മിഡ് റേഞ്ച് ഫോണുമായി എത്തുന്നു. മോട്ടോ ജി സ്‌റ്റൈലസ് 2023 5ജി എന്ന ഏറ്റവും പുതിയ ഫോണില്‍ യുവാക്കളെ ആകര്‍ഷിക്കാനായി ഒരു ഫ്‌ലാഗ്ഷിപ്പ് ഫീച്ചര്‍ കൂടി ചേര്‍ത്തിട്ടുണ്ട്. പേരിലുള്ളത് പോലെ തന്നെ ഫോണിനൊപ്പം ഒരു സ്‌റ്റൈലസും വരുന്നുണ്ട്. മോട്ടോ ജി സ്‌റ്റൈലസിന്റെ 5ജി പതിപ്പ് പ്ലാസ്റ്റിക് ബില്‍ഡിലാണ് വരുന്നത്. വലിയ ക്യാമറ ഹൗസിംഗുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ ബമ്പ് പിറകില്‍ കാണാം. മുന്‍ കാമറ പഞ്ച്-ഹോളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 6.6 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി+ എല്‍സിഡി […]

Posted inവിനോദം

‘ഒ.ബേബി’യിലെ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനം

രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഒ.ബേബി’യിലെ ഗാനം പുറത്ത് വിട്ടു. പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനം ഇതിനോടകം തന്നെ ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഹരിനാരായണന്‍ ബി കെയാണ് ഗാനരചന. സംഗീതം നല്‍കിയിരിക്കുന്നത് വരുണ്‍ കൃഷ്ണയും പ്രണവ് ദാസും ചേര്‍ന്നാണ്. ‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന ‘ഒ.ബേബി’യില്‍ ദിലീഷ് പോത്തനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ദിലീഷ് പോത്തന്‍ നായകനാകുന്നു എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ തന്നെ സിനിമ ഏറെ […]

Posted inവിനോദം

സമുദ്രക്കനിക്കൊപ്പം മീര ജാസ്മിന്‍ ‘വിമാനം’ ട്രെയിലര്‍

ശിവ പ്രസാദ് യനല സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘വിമാനം’ ട്രെയിലര്‍ റിലീസ് ചെയ്തു. സമുദ്രക്കനിയും മാസ്റ്റര്‍ ധ്രുവനുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. അനസൂയ ഭരദ്വാജ്, മീര ജാസ്മിന്‍, രാഹുല്‍ രാമകൃഷ്ണ, മൊട്ടരാജേന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം ചരണ്‍ അര്‍ജുന്‍. തമിഴിലും ഒരേസമയം റിലീസിനൊരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസ് നിര്‍മിക്കുന്നു. വിവേക് കലേപുവാണ് ഛായാഗ്രഹണം. ചിത്രം ജൂണ്‍ ഒന്‍പതിന് തിയറ്ററുകളിലെത്തും.  

Posted inഓട്ടോമോട്ടീവ്

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍. അള്‍ട്ടിമേറ്റ് എസ്‌യുവി ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വകഭേദമാണ് ചാക്കോച്ചന്‍ വാങ്ങിയത്. എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത് മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. 221 കിലോവാട്ട് കരുത്തുള്ള എസ്‌യുവി 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡിലെത്തും. 191 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. എസ്‌യുവികളിലെ ഐതിഹാസിക മോഡല്‍ ഡിഫന്‍ഡര്‍. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍. നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് […]

Posted inപുസ്തകങ്ങൾ

അറിയപ്പെടാത്ത തമിഴകം

വായിക്കുവാനും ചിന്തിക്കുവാനും ചര്‍ച്ചചെയ്യുവാനും മറ്റുമുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ട നമ്മുടെ യുവതലമുറയെ ഉള്ളില്‍ കരുതിക്കൊണ്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. ചില പുരോഗമനവാദികള്‍ കരുതുംപോലെ ഇത് പഴമയുടെ ആരാധനയെന്നതിലുപരി പുരാതനതയെ വെളിച്ചത്തു കൊണ്ടു വന്നു പരിചയപ്പെടുത്തുക എന്ന ഉദ്യമം കൂടിയാണ്. അതും വിജ്ഞാനശാസ്ത്രത്തിന്റെ ഒരു ഭാഗം തന്നെയാണല്ലോ. കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി കണ്ടും കേട്ടും വായിച്ചും മനസ്സിലാക്കിയ സംഗതികള്‍ മാത്രമേ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. തമിഴ്നാട്ടിന്റെ തെക്കന്‍ ജില്ലകളിലായിരുന്നു തന്റെ ബാല്യത്തിനും ജീവിതത്തിനും വിദ്യാഭ്യാസത്തിനും അതിര്‍ത്തിയായത്. എങ്കിലും തന്റെ അന്വേഷണം […]

Posted inആരോഗ്യം

കണ്ണുകളെ തകരാറിലാക്കുന്ന ഗ്ലോക്കോമ

ദൃശ്യ സന്ദേശങ്ങളെ തലച്ചോറിലെത്തിക്കുന്ന ഒപ്റ്റിക് നാഡീവ്യൂഹത്തിന് തകരാറ് സംഭവിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്നതാണ് ഗ്ലോക്കോമ. കാഴ്ച ശക്തിയെ ബാധിക്കുന്ന നേത്രരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. കണ്ണുകളുടെ വശങ്ങളില്‍ തുടങ്ങുന്ന കാഴ്ച നഷ്ടം പിന്നീട് പൂര്‍ണ്ണമായി കാഴ്ച്ചശക്തി നഷ്ടപ്പെടാന്‍ കാരണമാകും. 60 വയസ്സിന് മുകളില്‍ പ്രായമായവരിലാണ് ഗ്ലോക്കോമ കൂടുതല്‍ കാണപ്പെടുന്നത്. എന്നാലിത് ഏത് പ്രായക്കാരെയും ബാധിക്കാം. ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയോ രോഗം പിടിമുറുക്കിയേക്കാം. കണ്ണിനുള്ളിലെ മര്‍ദ്ദം നിലവിട്ട് ഉയരുന്നതാണ് ഗ്ലോക്കോമയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന്. കണ്ണുകളിലുണ്ടാകുന്ന അക്വസ് ഹ്യൂമര്‍ എന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റേഷൻ വിതരണം നിർത്തിവെച്ചു

ബില്ലിംഗിൽ തടസം നേരിട്ട സാഹചര്യത്തിൽ സാങ്കേതിക തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തി വെക്കാൻ നിർദ്ദേശം നൽകിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇന്നലെ മുതൽ റേഷൻ വിതരണത്തിൽ വ്യാപകമായി തടസം നേരിട്ടിരുന്നു. പുതിയ ബില്ലിംഗ് രീതിയിലേക്ക് മാറിയതുകൊണ്ടാണ് സാങ്കേതിക തടസ്സമുണ്ടായതെന്നും നാളെ മുതൽ റേഷൻ വിതരണം പുന സ്ഥാപിക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.