ബില്ലിംഗിൽ തടസം നേരിട്ട സാഹചര്യത്തിൽ സാങ്കേതിക തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തി വെക്കാൻ നിർദ്ദേശം നൽകിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇന്നലെ മുതൽ റേഷൻ വിതരണത്തിൽ വ്യാപകമായി തടസം നേരിട്ടിരുന്നു. പുതിയ ബില്ലിംഗ് രീതിയിലേക്ക് മാറിയതുകൊണ്ടാണ് സാങ്കേതിക തടസ്സമുണ്ടായതെന്നും നാളെ മുതൽ റേഷൻ വിതരണം പുന സ്ഥാപിക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
റേഷൻ വിതരണം നിർത്തിവെച്ചു
