ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 237 ആയി. മരണസംഖ്യ ഉയരാൻ സാധ്യത.900 ലേറെ പേർക്ക് പരുക്കുണ്ടെന്നാണ് വിവരം. ഒരു കോച്ചിനകത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം സാധ്യമായിട്ടില്ല.നാല്പത്തിമൂന്ന് ട്രെയിനുകൾ റദ്ദാക്കി. മുപ്പത്തിയെട്ട് ടെയിനുകൾ വഴി തിരിച്ചുവിട്ടു.അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 3
◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 207 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് പാളംതെറ്റി കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകള്‍ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്കു മറിഞ്ഞു. പരിക്കേറ്റ അഞ്ഞൂറിലേറെ പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ◾ട്രെയിന്‍ ദുരന്തത്തില്‍ […]
ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം
ഒഡീഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 മരണമെന്ന് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ഗുഡ്സ് ട്രെയിനുമായി കോറമണ്ഡൽ എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 350 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം. ഷാലിമാർ ചെന്നൈ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. ബഹനഗർ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്. പാളം തെറ്റിയ ബോഗികൾ മറ്റൊരു ട്രാക്കിലെക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനുകളും ഇടിച്ചു കയറി. ഈ ട്രെയിനിന്റെ നാല് ബോഗികളും പാളം തെറ്റി. ബോഗികളിൽ നിന്ന് […]
നായക്കു രണ്ടര കോടി ഫോളോവേഴ്സ്
രണ്ടര കോടി ഫോളോവേഴ്സുള്ള നായ. ഏതു നായക്കും ഒരു ദിവസമുണ്ടെന്ന് പറയാറുണ്ട്. വെറുമൊരു നായയെക്കൊണ്ട് ജീവിതം ആഘോഷമാക്കാമെന്നു മാലോകര്‍ക്കു തെളിയിച്ച മുപ്പത്തൊന്നുകാരി കോര്‍ട്ട്‌നി ബഡ്‌സിനെ നമുക്കു കാണാം. കോര്‍ട്ടിനി ക്ലീനിംഗ് ജോലിക്കാരിയായിരുന്നു. ഭര്‍ത്താവ് മൈക്ക് സിവില്‍ എന്‍ജിനീയറായിരുന്നു. കോര്‍ട്നിക്ക് ഒരു നായ്ക്കുട്ടിയുണ്ട്. അഞ്ചു വയസുള്ള ഗോള്‍ഡന്‍ റിട്രീവര്‍. ‘ടക്കര്‍’ എന്നാണു പേര്. ഈ നായ ഒരു വര്‍ഷം സമ്പാദിക്കുന്നത് എട്ടു കോടി രുപയാണ്. എങ്ങനെയാണെന്നോ? സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അനേകം അഭ്യാസങ്ങളാണ് വരുമാന മാര്‍ഗം. മൂന്നു വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ […]
ലാഭവിഹിതത്തില്‍ മുന്നില്‍ കോള്‍ ഇന്ത്യ 14,945 കോടി!
90 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും കൂടി 2022-23ല്‍ ആകെ വിതരണം ചെയ്ത മൊത്തം ലാഭവിഹിതം ഒരുലക്ഷം കോടി രൂപയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ലാഭവിഹിതത്തില്‍ 61,000 കോടി രൂപയും സ്വന്തമാക്കിയത് കേന്ദ്രമാണ്. റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച 87,416 കോടി രൂപയുടെ ലാഭവിഹിതത്തിന് പുറമേയാണിത്. കോള്‍ ഇന്ത്യയാണ് 14,945 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കഴിഞ്ഞവര്‍ഷം മുന്നിലുള്ളത്. 14,151 കോടി രൂപയുമായി ഒ.എന്‍.ജി.സി രണ്ടാമതാണ്. പവര്‍ഗ്രിഡ് 10,289 കോടി രൂപയും എസ്.ബി.ഐ 10,085 കോടി രൂപയും പ്രഖ്യാപിച്ചു. എന്‍.ടി.പി.സി […]
മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’ ഫസ്റ്റ് ലുക്ക്
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കകയാണ്. ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ‘ബസൂക്ക’യുടെ അവതരണം. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, […]
നിഖില്‍ വീണ്ടും, ‘സ്വയംഭൂ’ ഫസ്റ്റലുക്ക് പോസ്റ്റര്‍
കഴിഞ്ഞ വര്‍ഷം ടോളിവുഡില്‍ നിന്നും വന്ന് അപ്രതീക്ഷിത ഹിറ്റായ ചിത്രമായിരുന്നു കാര്‍ത്തികേയ 2. ഭാരതീയ മിത്തിനെ അടിസ്ഥാനമാക്കിയ ഈ ചിത്രം 200 കോടിയോളം നേടി. ഇതിലെ നായകന്‍ നിഖില്‍ വീണ്ടും ഒരു പീരിയിഡ് ആക്ഷന്‍ ത്രില്ലറുമായി എത്തുന്നു. ‘സ്വയംഭൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു യോദ്ധാവിന്റെ റോളാണ് നിഖിലിന് എന്നാണ് സൂചന. നിഖിലിന്റെ ജന്മദിനത്തിലാണ് സിനിമയുടെ ഫസ്റ്റലുക്ക് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഒരു യുദ്ധകളത്തില്‍ കുന്തവും, പരിചയുമായി യുദ്ധ സന്നദ്ധനായി നില്‍ക്കുന്ന പോര്‍വീരനായി നിഖിലിനെ ഇതില്‍ കാണാം. കടുവയുടെ […]
റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ് വി എത്തി
റേഞ്ച് റോവര്‍ സ്പോര്‍ട് എസ്വിആറിന്റെ പകരക്കാരന്‍ എത്തി. കൂടുതല്‍ ശക്തവും പുതിയതുമായ എഞ്ചിന്‍, 23 ഇഞ്ച് കാര്‍ബണ്‍ ഫൈബര്‍ വീലുകള്‍, മറ്റ് ഒന്നിലധികം നവീകരണങ്ങള്‍ എന്നിവയുള്ള പുതിയ തലമുറ റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ് വിയാണെത്തിയത്. ഉയര്‍ന്ന-പ്രകടനമുള്ള എസ്യുവി മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഒരു പുതിയ ട്വിന്‍-ടര്‍ബോ 4.4 എല്‍ വി8 എഞ്ചിന്‍ സഹിതമാണ് എത്തുന്നത്. ബിഎംഡബ്ല്യുവില്‍ നിന്നാണ് ഈ എഞ്ചിന്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇത് 626 കുതിരശക്തിയും 800 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കുന്നു. പുതിയ 2024 […]
മാറുന്ന മുഖങ്ങള്‍
സര്‍പ്പക്കാവും പൂത്തിരുവാതിരയും തെങ്ങിന്‍പറമ്പും തോടുകളും പുഴകളും കടുംപച്ചയായി വിടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വന്‍മരങ്ങളും ഇടവഴികളിലൂടെ കടന്നുപോകുന്ന മനുഷ്യരും ഇന്ന് കേരളത്തിന്റെ നൊസ്റ്റാള്‍ജിയയായി മാറിപ്പോയിയെങ്കിലും പ്രിയ വിജയന്‍ ശിവദാസിന്റെ ‘മാറുന്ന മുഖങ്ങള്‍’ എന്ന സമാഹാരത്തിലെ കഥകളുടെ പശ്ചാത്തലത്തില്‍ ഇവയെല്ലാം വീണ്ടും ജനിക്കുകയാണ്. നാഗരിക ജീവിതാഘോഷങ്ങളില്‍ മുങ്ങി ജീവിതത്തിന്റെ മുഖങ്ങള്‍ മാറിയെങ്കിലും നമ്മുടെ സ്വത്വമെന്നത് ഉള്ളില്‍ പതിഞ്ഞ ഈ ബിംബങ്ങളാണ് ഇതിന്റെ ഊര്‍ജ്ജമാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കഥകള്‍. കേരളത്തിന്റെ അറുപതുകളില്‍ കണ്ടുമറിഞ്ഞ പല കഥാപാത്രങ്ങളും നമുക്കിതില്‍ […]
ചിക്കന്‍ പ്രേമം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന!
പതിവായി ചിക്കന്‍ കഴിക്കുന്നത് അത്ര ഗുണകരമല്ലെന്ന് ലോകാരോഗ്യ സംഘടന. സ്ഥിരമായി ചിക്കന്‍ കഴിക്കുന്നത് ‘ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ ഫലിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. ഇതുമൂലം പലവിധ രോഗങ്ങളും അണുബാധകളും പിടിപെടാം. ചികിത്സയാണെങ്കില്‍ ഫലം കാണാതിരിക്കുന്നതിനാല്‍ പിടിപെടുന്ന രോഗങ്ങള്‍ രോഗിയെ വിടാതെ പിന്തുടരാം. ഇത് തീര്‍ച്ചയായും വലിയ സങ്കീര്‍ണതകളാണ് സൃഷ്ടിക്കുക. 2019ല്‍ മാത്രം എഎംആര്‍ മൂലം […]
