കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാന്‍ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങള്‍ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി വി ശിവൻ കുട്ടി. പ്രീ പ്രൈമറി, പ്രൈമറി മേഖലകളെ കൂടുതൽ ആധുനിക വൽക്കരിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക വർഷം ലക്ഷ്യമിടുന്നതെന്നും സംസ്ഥാനത്തുടനീളം 440 പ്രീ -പ്രൈമറി സ്കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണക്കൂടാരം പദ്ധതി ഈ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിൻ ട്രാക്ക് തെറ്റിച്ചെന്ന് പ്രാഥമിക നിഗമനം
ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 130 കിലോ മീറ്റർ വേഗത്തിലെത്തിയ കോറമണ്ഡൽ എക്സ്പ്രസ് ചരക്ക് വണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.മെയിൻ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി. നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ആദ്യം ഇടിച്ചത് കോറമണ്ഡൽ എക്സ്പ്രസാണ്. മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആർക്കും പരാതിയില്ലാതെ പുനഃസംഘടന പൂർത്തിയാക്കാനാണ് ശ്രമമെന്ന് കെ സുധാകരൻ
മൂന്ന് ജില്ലകളിൽ മാത്രമാണ് ബ്ലോക്ക് പ്രസിഡന്റ് നിയമനം ബാക്കിയുള്ളത്. അത് ഉടൻ പൂർത്തിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് പുനഃസംഘടന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആർക്കും പരാതിയില്ലാതെ പുനഃസംഘടന പൂർത്തിയാക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഡീഷയിൽ രക്ഷാ പ്രവർത്തനം പൂർത്തിയായെന്ന് റെയിൽവെ
ഒഡീഷയിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും റെയിൽവേ വക്താവ് അമിതാഭ് ശർമ്മ . 261 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ട്രെയിൻ അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളത്. പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 3
◾ഒഡീഷ ബാലസോര്‍ ദുരന്തത്തില്‍ മരണം 261. രക്ഷാപ്രവര്‍ത്തനം ഇന്നുച്ചയോടെ പൂര്‍ത്തിയാക്കി. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കാം. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ള നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. 651 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചില ബോഗികള്‍ പൊളിച്ചാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാളങ്ങളിലെ ബോഗികള്‍ നീക്കം ചെയ്ത് തകര്‍ന്ന പാളങ്ങള്‍ പുനസ്ഥാപിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള പണികള്‍ തുടങ്ങി. ◾പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ദുരന്തം നടന്ന ബാലസോറിലേക്ക്. ആശുപത്രികളില്‍ ചികില്‍സയിലുള്ളവരെ സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അടിയന്തര യോഗത്തിനുശേഷമാണ് […]
44 ലക്ഷം കോടി കടക്കാന്‍ യു.എ.ഇ കയറ്റുമതി
പ്രതിവര്‍ഷം ശരാശരി 5.5 ശതമാനം വളര്‍ച്ചയുമായി യു.എ.ഇയുടെ കയറ്റുമതി വരുമാനം 2030ഓടെ 2 ലക്ഷം കോടി ദിര്‍ഹം (ഏകദേശം 44 ലക്ഷം കോടി രൂപ) ആകുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ റിപ്പോര്‍ട്ട്. യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം ഇന്ത്യ നിലനിറുത്തും. ടര്‍ക്കി, വിയറ്റ്നാം, സിംഗപ്പൂര്‍ എന്നിവ ഏറ്റവുമധികം വളര്‍ച്ചയുള്ള കയറ്റുമതി വിപണികളാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2030ഓടെ ഇന്ത്യയിലേക്കുള്ള യു.എ.ഇയുടെ കയറ്റുമതി 26,500 കോടി ദിര്‍ഹമാകുമെന്നാണ് (5.93 ലക്ഷം കോടി രൂപ) സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ വിലയിരുത്തല്‍. പ്രതീക്ഷിക്കുന്ന […]
ഈ ലിങ്ക് തുറന്നാല്‍ വാട്‌സ്ആപ്പ് ക്രാഷ് ആകും!
വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പിനെ ക്രാഷാക്കുന്ന പുതിയൊരു വില്ലന്‍ ‘ലിങ്ക്’ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പാണ്ഡ്യ മയൂര്‍ എന്ന ട്വിറ്റര്‍ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings ഈ ലിങ്കാണ് പ്രശ്‌നക്കാരന്‍. വാട്‌സ്ആപ്പിന്റെ സെറ്റിങ്‌സിലേക്ക് പോകാനുള്ള ലിങ്കാണിത്. എന്നാല്‍, എന്തുകൊണ്ടാണിത് ആപ്പിനെ തന്നെ ക്ലോസ് ആക്കുന്നതെന്ന് വ്യക്തമല്ല. ആരെങ്കിലും സ്വകാര്യമായോ ഗ്രൂപ്പിലോ നിങ്ങള്‍ക്ക് ഈ ലിങ്ക് അയച്ചുതന്നാല്‍, ആ ചാറ്റ് തുറക്കുമ്പോള്‍ വാട്‌സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാര്‍ട്ടായി വരികയും ചെയ്യുന്നു. ഇനി ആരെങ്കിലും wa.me/settings എന്നത് സ്റ്റാറ്റസ് ആയി […]
‘മാമന്നന്‍’ ചിത്രത്തില്‍ വിജയും ശക്തിശ്രീയും പാടിയ ഗാനം
കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ‘മാമന്നന്‍’. ഉദയനിധി സ്റ്റാലില്‍ നായകനാകുമ്പോള്‍ പ്രധാനപ്പെട്ട കഥാപാത്രമായി ഫഹദും ‘മാമന്നനി’ലുണ്ട്. വിജയ് യേശുദാസും ശക്തിശ്രീ ഗോപാലനും ചിത്രത്തിനായി പാടിയ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. ‘മാമന്നന്‍’ ജൂണ്‍ 29ന് പ്രദര്‍ശനത്തിനെത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡബ്ബിംഗ് പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം. മാരി ശെല്‍വരാജിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം […]
രജനീകാന്തിന്റെ മൂത്ത സഹോദരന്‍ സിനിമയിലേക്ക്
സൂപ്പര്‍താരം രജനീകാന്തിന്റെ മൂത്ത സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്വാദ് സിനിമയിലേക്ക്. എണ്‍പതാം വയസിലാണ് അഭിനയത്തിലേക്കുള്ള സത്യനാരായണ റാവുവിന്റെ അരങ്ങേറ്റം. ‘മാമ്പഴ തിരുടി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷമാണ് സത്യനാരായണ അവതരിപ്പിക്കുന്നത്. ശ്രീലങ്കന്‍ തമിഴ് വംശജനായ എംആര്‍എം റജീമാണ് സംവിധായകന്‍. രജനിയുടെയും സത്യനാരായണയുടെയും മാതാപിതാക്കളുടെ സ്മാരകം സ്ഥിതിചെയ്യുന്ന കൃഷ്ണഗിരിജില്ലയിലെ നാച്ചിക്കുപ്പത്തില്‍ ചിത്രീകരണം തുടങ്ങി. ശ്രീലങ്കന്‍ സ്വദേശി മദനന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രീലങ്ക കേന്ദ്രമായ ബ്രില്ല്യന്റ് ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്. ലിബിയയാണ് നായിക. രജനീകാന്ത് ആരാധകര്‍ക്ക് ഏറെ […]
വില കുറഞ്ഞ ഏഥര്‍ എനര്‍ജി 450 എസ് എത്തി
വില കുറഞ്ഞ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. 3 കിലോവാട്ട് ബാറ്ററി ശേഷിയുള്ള 450 എസ് ആണ് പുതിയ വേരിയന്റ്. ബംഗളൂരുവിലെ എക്സ് ഷോറൂം വില 1,29,999 രൂപ മുതല്‍. ജൂലൈ മുതല്‍ 450 എസ് ബുക്കിങ് തുടങ്ങുമെന്ന് ഏഥര്‍ അറിയിച്ചു. നിലവിലുള്ള മോഡലുകളേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ 450 എസില്‍ ഉണ്ടാവുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഡ്രൈവിങ് സാഹചര്യങ്ങളില്‍ 115 കിലോമീറ്റര്‍ ആണ് കമ്പനി അവകാശപ്പെടുന്ന ചാര്‍ജ് ശേഷി. 90 കിലോമീറ്റര്‍ […]
