കേരളത്തിന്റെ നൂറു വര്‍ഷത്തെ സംഗീതചരിത്രമാണ് ഈ പുസ്തകം. പ്രാദേശികവും ഗോത്രപരവുമായ നമ്മുടെ സംഗീതപാരമ്പര്യത്തെ സംക്ഷിപ്തമായി അടയാളപ്പെടുത്തുന്നു ഈ ഗ്രന്ഥം. സംഗീത കേരളമെന്നത് ക്ഷേത്രകലയുമായും നടനകലയുമായും ബന്ധപ്പെട്ടിരിക്കുന്നു. സംഗീതത്തിന്റെ ഗോത്ര പാരമ്പര്യം ക്ലാസ്സിക്കല്‍ സംഗീതത്തില്‍ എങ്ങനെ ഉള്‍ചേര്‍ന്നിരിക്കുന്നു ലയിച്ചിരിക്കുന്നുവെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഭക്തിനിര്‍ഭരമായ സംഗീതത്തിന്റെ താളം ഇതിലുണ്ട്. സോപാനസംഗീതം, കര്‍ണാടിക് സംഗീതം, പോപ്പുലര്‍ സംഗീതം, രബീന്ദ്രസംഗീതം, റേഡിയോസംഗീതം, സിനിമനാടക സംഗീതം ഇവയൊക്കെ ഈ ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയമാണ്. സംഗീത വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ പ്രയോജനകരമാണ് ഈ ഗ്രന്ഥം. […]
‘സ്ട്രെസ്’ കുറയ്ക്കാന്‍ പതിവായി വ്യായാമം ചെയ്യാം
പതിവായി വ്യായാമം ചെയ്യുന്നത് ‘സ്ട്രെസ്’ കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യുന്നത് രാത്രി നന്നായി ഉറങ്ങാന്‍ മാത്രമല്ല, ശരീരം ആരോഗ്യത്തോടെയിരിക്കാനും സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്ന ഹോര്‍മോണുകളെ പുറത്തുവിടാന്‍ ഇതിലൂടെ കഴിയും. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു. ഇത് കൂടുതല്‍ ശാന്തമായ അവസ്ഥയിലേക്ക് നിങ്ങളെ നയിച്ചേക്കും. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉറക്കം അത്യാവശ്യമാണ്. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍, അസ്വസ്ഥതയും ക്ഷീണവും ഉത്കണ്ഠയും അനുഭവപ്പെടാം. ഉറക്കക്കുറവ് കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും, […]
ഒഡിഷ ട്രെയിൻ അപകടം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഒഡിഷ ട്രെയിൻ അപകടം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്ന് പറഞ്ഞ നരേന്ദ്ര മോദി, അപകടത്തില്‍ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവർത്തനം നടത്തിയ എല്ലാവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. അപകട സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.അപകടത്തില്‍പ്പെട്ട 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 1000 ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. അപകടത്തിന് കാരണം ഷാലിമാർ […]
ഇന്നലെ നടന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
ഒഡിഷയിലെ ബലാസോറില്‍ ഇന്നലെ നടന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അപകടസ്ഥലം സന്ദര്‍ശിച്ച മമത സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അപകടസ്ഥലത്തുണ്ടായിരുന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായും റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുമായും മമത കൂടിക്കാഴ്ച നടത്തി. അപകടത്തിന് പിന്നില്‍ തക്കതായ ഇനിയും കണ്ടെത്തേണ്ട കാരണങ്ങള്‍ ഉണ്ട്. സത്യം എത്രയും വേഗം കണ്ടെത്തണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. അപകടത്തില്‍ മരിച്ച പശ്ചിമ ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് […]
രാത്രി വാര്‍ത്തകള്‍
ഒഡിഷയിലെ ബാലസോറില്‍ 261 പേര്‍ മരിച്ച ട്രെയിന്‍ ദുരന്ത പ്രദേശം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദനാജനകം, വാക്കുകളില്ലെന്നു നരേന്ദ്ര മോദി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കു മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മരിച്ചവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപകട സ്ഥലവും പരിക്കേറ്റവര്‍ ചികില്‍സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ എന്‍ഡിആര്‍എഫ് സംഘത്തിനു നന്ദി പറയുകയും ചെയ്തു. ഒഡിഷ ട്രെയിന്‍ ദുരന്തത്തിനു കാരണം ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് തെറ്റി ഗുഡ്‌സ് […]
തൃശ്ശൂർ ഡിസിസി സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു
ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. തൃശൂര്‍ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാറാണ് രാജിവെച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേതൃത്വത്വം ഏകപക്ഷീയമായി തീരുമാനമെടുത്തതിലാണ് രാജി. കെപിസിസി പ്രസിഡന്റിന്റെ നോമിനിയെ പുതിയ ബ്ലോക്ക് പ്രസിഡന്റ് ആക്കി എന്നാരോപിച്ചാണ് രാജി.
ഒഡിഷയില്‍ ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഒഡിഷയില്‍ 260 ലധികം പേര്‍ മരിക്കാനിടയായ ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, മന്ത്രിമാരായ അശ്വിനി വൈഷണവിനോടും ധർമേന്ദ്ര പ്രധാനോടും സംസാരിച്ചു. രക്ഷാപ്രവർത്തനം നടത്തിയ എൻഡിആർഎഫ് സംഘത്തോടും മോദി സംസാരിച്ചു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മോദി സന്ദർശിക്കും. ട്രെയിൻ അപകടത്തിൽ 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.55 നായിരുന്നു അപകടമുണ്ടായത്. അപകട കാരണം കോറമണ്ഡൽ എക്സ്പ്രസിന്റെ […]
1983 ലോകകപ്പ് ടീമിന്റെ പ്രസ്താവനയുമായി ബന്ധമില്ലെന്ന് ബിസിസിഐ പ്രസിഡണ്ട് റോജർ ബിന്നി
ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളുടെ ടീം അംഗങ്ങൾ പുറത്തിറക്കിയ പ്രഖ്യാപനവുമായി തനിക്ക് ബന്ധമില്ലെന്ന് ടീമിലെ അംഗവും ബിസിസിഐ പ്രസിഡണ്ടുമായ റോജർ ബിന്നി. കായികരംഗത്ത് രാഷ്ട്രീയം കലർത്തരുത്ത് എന്ന് പറഞ്ഞ റോജർ ബിന്നി ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് താൻ പ്രസ്താവന ഇറക്കിയെന്ന മാധ്യമവാർത്ത തെറ്റാണെന്ന് വാർത്ത ഏജൻസിയോട് വ്യക്തമാക്കി.
കെഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 5ന് നാടിന് സമർപ്പിക്കും
കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്ന കെഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 5ന് നാടിന് സമർപ്പിക്കും. സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാകും.ആദ്യ ഘട്ടത്തിൽ സാമ്പത്തികമായ പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000ത്തിൽപരം സർക്കാർ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാവുക. ജൂൺ 5, തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നിയമസഭാ കോംപ്ലക്സിലെ ആർ ശങ്കര നാരായണൻ തമ്പി […]
പ്രധാനമന്ത്രി ബാലസോറിൽ
പ്രധാനമന്ത്രി അപകടം നടന്ന ബാലസോറിലെത്തി.കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിച്ചത്. വ്യോമസേനാ ഹെലിക്കോപ്റ്ററിൽ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് ഇറങ്ങിയ പ്രധാനമന്ത്രി സ്ഥലത്തെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. അതോടൊപ്പം ട്രെയിന്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഗോവ-മുംബൈ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം റദ്ദാക്കി.ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനം എന്ന് നടക്കുമെന്ന് വ്യക്തതയില്ല.
